ഒരു മെക്സിക്കന്‍ അപാരത: ഏഴ് പതിറ്റാണ്ടിന് ശേഷം മെക്സിക്കോയില്‍ ഇടതുപക്ഷം അധികാരമേറ്റു
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ഉന്നതാധികാരത്തിലേക്ക് ഇടതുപക്ഷം. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ഇടതുപക്ഷക്കാരനായ ഒരാള്‍ മെക്സിക്കോയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. മെക്സിക്കോ സിറ്റിയുടെ മുന്‍ മേയര്‍ കൂടിയായ ആന്‍ഡ്രൂസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറാണ് മെക്സിക്കോയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റത്. തിരഞ്ഞെടുപ്പില്‍ 56ശതമാനം വോട്ട് നേടിയാണ് ഒബ്രഡോര്‍ അധികാരമുറപ്പിച്ചത്. രാജ്യത്തെ ദാരിദ്ര്യവും അഴിമതിയും അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് തിരഞ്ഞെടുപ്പിനെ അദ്ദേഹം നേരിട്ടത്. Read More …
