23 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടത്തിയ അഴിമതി: മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് കോടതി ശിക്ഷിച്ചു

കല്‍പ്പറ്റ:  മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് കോടതി തടവിനും പിഴ അടക്കുവാനും ശിക്ഷിച്ചു. തലശ്ശേരി വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് വിജിലന്‍സ് ജഡ്ജാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിയെ തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 1995 – 1996 കാലഘട്ടത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന കെ കെ സോമനെയാണ് അഴിമതി നിരോധന നിയമവും Read More …

ബി.ജെ.പിയുമായി സഹകരിച്ച പി.സി ജോര്‍ജിന് പൂഞ്ഞാറില്‍ തിരിച്ചടി

കോട്ടയം: കേരള രാഷട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു പി.സി ജോര്‍ജ് ബി.ജെ.പിയുമായുള്ള സഹകരണം പ്രഖ്യാപിച്ചത്. ശബരിമല പ്രതിഷേധത്തിലും ബി.ജെ.പിയോടൊപ്പം ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന് അടിതെറ്റുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. നേരത്തെയുള്ള തിരഞ്ഞെടുപ്പില്‍ ജനപക്ഷത്തോട് സഹകരിച്ച എല്ലാ വിഭാഗങ്ങളും ആ സഹകരണം നിലനിര്‍ത്താനാവില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. Read More …

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറിക്ക് തീ പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

വയനാട്; താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്ബത്തൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു സമീപം പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുക്കത്ത് നിന്നുള്ള 2 യൂണിറ്റ് Read More …

ബ്രൂവറി വിഷയം; രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോടതിയിലേയ്ക്ക്. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും പ്രതിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ചെന്നിത്തല കോടതിയില്‍ പരാതി നല്‍കുന്നത്. കേസെടുക്കാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ആവശ്യപ്പെടും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ബ്രൂവറി കേസെന്നും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും സ്വകാര്യ മദ്യ മുതലാളിമാരെ സഹായിച്ചെന്നുമാണ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത്. Read More …

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

എന്‍ കെ അഫ്‌സല്‍ റഹ്മാനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പോലീസ്

ലൈംഗിക ചൂഷണത്തിരയാക്കിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ എന്‍ കെ അഫ്‌സല്‍ റഹ്മാനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പോലീസ്. കോഡൂര്‍ ചെമ്മങ്കടവ് പി എം എസ് എ എം എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ് അഫ്‌സല്‍ റഹ്മാന്‍. സ്‌കൂളിലെ എന്‍ എസ് എസിന്റെ ചുമതലകൂടിയുളള ഉറുദു അധ്യാപകനെതിരെ 19 കുട്ടികളാണ് Read More …

കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാനാകുംവിധം കേരളബാങ്ക് വളരുമ്ബോള്‍ മറ്റു ബാങ്കുകളും ആ വഴിക്ക് വരാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്‍വിള അഗ്രികള്‍ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണപദവി പ്രഖ്യാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ക്രെഡിറ്റ് മേഖലയില്‍ അത്ഭൂതാവഹമായ Read More …

ശബരിമല വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്‌എസ് പിന്മാറി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീള്‍ക്ക് പ്രവേശനം അനുവദിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്‌എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്‌എന്‍ഡിപി അറിയിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്‍എസ്‌എസിനെ ചൊടിപ്പിച്ചിരുന്നു.