സീരിയല്‍ നടി റിയ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍!! ആദ്യം കണ്ടത് സഹോദരന്‍, സംഭവം ഇങ്ങനെ…

പ്രശസ്‌ത തമിഴ് സീരിയല്‍ നടി റിയ മിക്ക ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാളസക്കരത്തെ വീട്ടിലാണ് നടിയെ സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയയുടെ കാരണം ഇനിയും വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളില്‍ ഇതിനൊരു വ്യക്തത ലഭിക്കും. ‌‌ കഴിഞ്ഞ നാലു മാസമായി സഹോദരനോടൊപ്പമാണ് നടി വളസക്കരത്ത് ശ്രീദേവി അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. സംഭവത്തെ Read More …

റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍ : നാവികരുള്‍പ്പെടെ യുക്രൈന്‍ കപ്പല്‍ റഷ്യ പിടിച്ചെടുത്തതിന്റെ ഭാഗമായി രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെ റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതായി അമേരിക്ക. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിന്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. യുക്രൈന്‍ നാവികര്‍ ഇതുവരെയും തിരിച്ച്‌ സ്വദേശത്ത് എത്തിയിട്ടില്ല. കാര്യങ്ങള്‍ ശാന്തമാവുന്നത് വരെ റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്നും ട്രംപ് Read More …

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം തുടര്‍ന്നതോടെ സഭാനടപടികള്‍ 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരുന്നു. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയില്‍ ഒരേ Read More …

ശബരിമലയുടെ നിയന്ത്രണം മേല്‍നോട്ട സമിതിക്ക്; എന്ത് നടപടി എടുക്കാനും അധികാരം

കൊച്ചി: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിക്ക്. ഇത് വ്യക്തമാകുന്ന ഹൈക്കോടതി ഉത്തരവ് പുറത്തുവന്നു.ശബരിമലയിലെ മുഴുവന്‍ വകുപ്പുകളിലും ഈ സമിതിക്ക് ഇടപെടാനാകും. ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമതിയില്‍ നിക്ഷിപ്തമാകുന്ന സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് Read More …

പ്രളയദുരന്തം ,​ കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയം നാശം വിതച്ച കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തില്‍ വിവരണാതീതമായ നഷ്ടമാണുണ്ടാക്കിയത്. കേന്ദ്രസഹായം നല്‍കണമെന്നാവശ്യപ്പെട്ട് കേരളം രണ്ടു നിവേദനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ടു കേന്ദ്ര സംഘങ്ങള്‍ Read More …

മതസംഘടനകളുടെ പ്രതിഷേധം,​ കിത്താബ് നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചു

കോഴിക്കോട്: മതസംഘടനകളുടെ നിരന്തര പ്രതിഷേധത്തെത്തുട‍ര്‍ന്ന് കിത്താബ് നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചു. നാടകം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച്‌ കൊണ്ട് നിരവധി സംഘടനകളാണ് രംഗത്ത് വന്നിരുന്നത്.നാടക രംഗങ്ങള്‍ പരിശോധിച്ചോള്‍ ഒരു പ്രത്യേക മതത്തെ മോശപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഉള്ളത് കൊണ്ടാണ് നാടകം പിന്‍വലിച്ചതെന്ന് പ്രിന്‍സിപ്പാള്‍ കേരള കൗമുദിയോട് പറഞ്ഞു. പ്രതിഷേധം ഭയന്നല്ല പിന്‍മാറ്റം എന്നും അവര്‍ Read More …

കീഴാറ്റൂരില്‍ സമരം വീണ്ടും ശക്തമാക്കാന്‍ ‘വയല്‍ക്കിളികളു’ടെ തീരുമാനം

ബൈപാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ സമരം ശക്തമാക്കാന്‍ ‘വയല്‍ക്കിളികളു’ടെ തീരുമാനം. ഡിസംബര്‍ 30 മുതല്‍ സമരം ശക്തമാക്കാനാണ് തീരുമാനം. ‘പരിസ്ഥിതി കേരളം കിഴാറ്റൂരിലേക്ക്’ എന്ന പേരില്‍ വയല്‍ പിടിച്ചെടുക്കല്‍ സമരം നടത്തും. മേധാ പട് കര്‍ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കുമെന്നും സമരസമിതി അറിയിച്ചു. സമര സമിതി യോഗത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനമാത്. കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ Read More …

ബ്ലാസ്റ്റേഴ്‌സിന്റെ ജയം കാത്തിരിക്കുന്ന ആരാധകരുണ്ട്, ഇന്ന് ജയിക്കേണ്ടത് അവര്‍ക്ക് വേണ്ടി – ഡേവിഡ് ജെയിംസ്

ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ജയിക്കേണ്ടത് ആരാധകര്‍ക്ക് വേണ്ടിയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു വിജയത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരുണ്ട് ഇന്ന് ജയിക്കേണ്ടത് അവര്‍ക്ക് വേണ്ടി ആണെന്നും ജെയിംസ് പറഞ്ഞു. തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈയിലേക്ക് ബ്ലാസ്റ്റേഴ്‌സ് തിരിച്ചത്. കടുത്ത ആരാധകരുടെ ഭാഗത്തു നിന്ന് വരെ രൂക്ഷ Read More …