തന്നത് 600കോടി,അരി തന്ന കണക്കില്‍ തിരിച്ചെടുത്തത് 267കോടി 74 ലക്ഷം; വലിയ ധനസഹായം തട്ടിത്തെറിപ്പിച്ചു: കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ല. എല്ലാക്കാര്യത്തിലും സഹകരിച്ചു പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കം ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗൗരവം മനസ്സിലാക്കിയതാണ്. സ്വാഭാവികമായും നല്ല രീതിയിലുള്ള കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ അര്‍ഹതപ്പെട്ടത് കിട്ടില്ല. Read More …
