യതീഷ് ചന്ദ്ര ചെയ്‌തതില്‍ തെറ്റില്ല, പിന്തുണയുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: എസ്.പി.യതീഷ് ചന്ദ്ര എങ്ങനെ പെരുമാറുന്നുവെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയോടും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും അദ്ദേഹം പെരുമാറിയതില്‍ തെറ്റില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രതികരണം. കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുകയാണ് എസ്.പി ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. അടുത്തിടെയുണ്ടായ പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലെ സ്ഥിതി Read More …

ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷം, ഭക്തരെ ഭീകരരെ പോലെ കാണുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭക്തരെ ഭീകരരെ പോലെയാണ് പൊലീസുകാര്‍ കാണുന്നതെന്നും ശബരിമലയില്‍ കാണാന്‍ കഴിയുന്നത് പൊലീസുകാരെ മാത്രമാണെന്നും വാവരു നടയില്‍ പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ശബരിമല സന്നിധാനത്തെ അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ് ദേവസ്വം Read More …

ശബരിമലയില്‍ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ല: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്ബളം, പെന്‍ഷന്‍ എന്നിവയെ ബാധിക്കുമെന്നും വരും ദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി വ്യക്തമാക്കി. അതേസമയം, ശബരിമല സന്നിധാനത്തെ അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ് ദേവസ്വം ബോര്‍ഡ് ചുമതല Read More …

സ്വര്‍ണവും പണവും മാത്രമല്ല ,​ മുട്ട മോഷ്ടിക്കാനും ആളുണ്ട് ,​ മോഷ്ടിച്ചത് ഒന്നരലക്ഷം മുട്ട

മുംബയ് : കച്ചവടത്തില്‍ എതിരാളിയെ തകര്‍ക്കാന്‍ മുട്ടവില്‍പ്പനക്കാരന്‍ മോഷ്ടിച്ചത് 1.41 ലക്ഷം മുട്ടകള്‍. അഞ്ചുലക്ഷം രൂപ വിലവരുന്ന 1.41 ലക്ഷം മുട്ടകള്‍ അടങ്ങിയ ട്രക്കാണ് പ്രതികള്‍ ചേര്‍ന്ന് തട്ടിയെടുത്തത്. മുംബയ് ഗ്രീന്‍ സിറ്റിയില്‍ ഇന്ന് പുലര്‍ച്ചെ 3.15നാണ് സംഭവം. സംഭവത്തില്‍ ഒരാളെ താനെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മോഷണത്തില്‍ പങ്കാളികളായ മറ്റുമൂന്നുപേര്‍ക്ക് Read More …

ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണിയ ചാഹലും ഫൈനലില്‍; ഉത്തരകൊറിയയുടെ ജാ സണ്‍ വായെ സെമിയില്‍ ഇടിച്ചിട്ടു

ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണിയ ചാഹലും ഫൈനലില്‍. ഉത്തരകൊറിയയുടെ ജോ സണ്‍ വായെ സെമിയില്‍ ഇടിച്ചിട്ടാണ് സോണിയ ഫൈനലില്‍ കടന്നത്. 57 കിലോഗ്രാം വിഭാഗത്തില്‍ 5-0 ന് ആണ് സോണിയയുടെ വിജയം. നേരത്തെ 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം ഫൈനലില്‍ കടന്നിരുന്നു.സെമിയില്‍ ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ എതിരില്ലാതെ Read More …

കേവല നേട്ടത്തിന് മതസൗഹാര്‍ദ്ദം തച്ചുടക്കുന്നത് മൗഢ്യം: പി.കെ കുഞ്ഞാലികുട്ടി

മലപ്പുറം; കേവല രാഷ്ട്രീയ നേട്ടത്തിന് നാടിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തെ തച്ചുതകര്‍ക്കുന്നത് മൗഢ്യമാമെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം മണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് പ്രതിരോധം നിലവിളികളും നിലപാടുകളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്ന ക്ഷേത്രമാണ് ശബരിമല. അയ്യപ്പനും വാവരുമെല്ലാം Read More …

മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം വേദനിപ്പിച്ചെന്ന് മാത്യു ടി തോമസ്

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വേദനിപ്പിച്ചുവെന്ന് മാത്യു ടി തോമസ്. നീതി പൂര്‍വ്വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി. കുടുംബത്തെയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചുവെന്നും ഇടതുപക്ഷതോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് Read More …

ശ​ബ​രി​മ​ല: കൂ​ടു​ത​ല്‍ പ്രചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പി​യും ആ​ര്‍​എ​സ്‌എ​സും ന​ട​ത്തു​ന്ന കു​പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ജ​ന​മു​ന്നേ​റ്റ ജാ​ഥ​ക​ള്‍ ഉ​ദ്ദേ​ശി​ച്ച ഗു​ണം ചെ​യ്തു​വെ​ന്ന വി​ല​യി​രു​ത്ത​ലും സം​സ്ഥാ​ന സ​മി​തി​യി​ല്‍ ഉ​ണ്ടാ​യി. ജ​ന​മു​ന്നേ​റ്റ ജാ​ഥ​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​യ്ക്കു​ക. അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന Read More …