കെ.ടി ജലീല്‍ അഴിമതി നടത്തിയെന്ന് വ്യക്തമായി; പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.ടി ജലീല്‍ അഴിമതി നടത്തിയെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജലീല്‍ രാജി വെയ്ക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചെന്നിത്തല രംഗത്തെത്തിയത്. ബന്ധുവായ അദീപിനെ നിയമിക്കുന്നതിന് കെടി ജലീല്‍ നേരിട്ട് ഇടപെട്ടു. യോഗ്യതകള്‍ വീണ്ടും പുനര്‍നിശ്ചയിക്കണം Read More …
