ശബരിമലയുടെ പേരില്‍ ബിജെപി നീക്കം രണ്ടാം വിമോചന സമരത്തിന്‌ : വെള്ളാപ്പള്ളി

ആത്മീയത വില്‍പ്പന ചരക്കാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും നീക്കം രണ്ടാം വിമോചന സമരത്തിനാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന്‌ വിമോചന സമരത്തില്‍ എസ്‌എന്‍ഡിപി നേതാവ്‌ കൂടിയായിരുന്ന ആര്‍ ശങ്കറിനെ ഉപയോഗിച്ചുവെങ്കിലും സമുദായത്തിന് ഒരു നേട്ടവും ഉണ്ടായില്ല. എന്‍എസ്‌എസ്‌ സര്‍വാധിപത്യത്തിനാണ് ശ്രമിക്കുന്നത്. വിഷസര്‍പ്പങ്ങളെ വിളിച്ചിരുത്തി Read More …

നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

നെയ്യാറ്റിന്‍കര സനല്‍ കുമാറിന്റെ കൊലപാതക കേസില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സനലിന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ മറ്റു പ്രതികള്‍ ഉണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. തുടര്‍ന്നായിരുന്നു സര്‍ക്കാരിനോട് Read More …

ശബരിമല വിഷയം; പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ ദേവസ്വം ബോര്‍ഡിന് വിലക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ വിധി കൂടുതല്‍ വ്യക്തത വരുത്തിയെന്നും ദേവസ്വം ബോര്‍ഡിന് നിയമോപദേശം Read More …

മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തലക്കടിച്ച്‌ കൊലപ്പെടുത്തി

ഗുരുഗ്രാം: ക്രൂരമായി പീഡിപ്പിച്ച നിലയില്‍ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. വൈകുന്നേരം ജോലികഴിഞ്ഞ് തിരിച്ചത്തി വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിന്നും 300മീറ്റ‌ര്‍ മാറി ഒരു കടയോട് ചേര്‍ന്ന Read More …

ബന്ധുനിയമനത്തില്‍ നേരിട്ട് ഇടപെട്ടു, മന്ത്രി ജലീലിനെതിരെ ഗുരുതര ആരോപണം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കൂടുതല്‍ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ബന്ധുവായ അദീബിനെ നിയമിക്കാന്‍ ജലീല്‍ നേരിട്ട് ഇടപെട്ടുവെന്നും, ഇതിന്റെ ഭാഗമായി തസ്‌തികയുടെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി വകുപ്പ് സെക്രട്ടറിക്ക് ഫയലില്‍ കുറിപ്പെഴുതിയെന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.   ‘2016 ജൂലായ് മാസം Read More …

മുഖ്യമന്ത്രി ചെന്നിത്തലയുമായി ഫോണില്‍ ചര്‍ച്ച നടത്തി, സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു

തിരുവനന്തപുരം: വെള്ളിയാഴ്ച വൈകിട്ട് മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെ യുവതീ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ഇന്നലെ സുപ്രീംകോടതി തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണ്‍ മുഖേന Read More …

സ്ത്രീകളെ തടയില്ല ; ശബരിമലയില്‍ കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന പ്രസ്താവനയാണ് രമേശ് ചെന്നിത്തല തള്ളിയത്. കെ സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച്‌ നാളെ രാവിലെ യുഡിഎഫ് യോഗം ചേര്‍ന്ന് Read More …

ശബരിമല വിധി സ്റ്റേ ചെയ്യില്ല; പുനപരിശോധനാ ഹര്‍ജി നേരത്തെ പരിഗണിക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കില്ലെന്നും ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യില്ലെന്നും ആവര്‍ത്തിച്ച്‌ സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയാണ് ഇക്കാര്യം ഇന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റീസ് കോടതിയില്‍ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ശബരിമല കേസില്‍ റിട്ട്, റിവ്യൂ Read More …