അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ച​ത് ഡ്രൈ​വ​ര്‍: ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി‌

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ബാ​ല​ഭാ​സ്ക​ര്‍ ആ​യി​രു​ന്നി​ല്ലെ​ന്ന് ഭാ​ര്യ ല​ക്ഷ്മി. ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ ആ​യി​രു​ന്നു കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും അ​വ​ര്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. അ​പ​ക​ടം ന​ട​ക്കു​മ്ബോ​ള്‍ ബാ​ല​ഭാ​സ്ക​ര്‍ പി​ന്‍​സീ​റ്റി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. താ​നും മ​ക​ള്‍ തേ​ജ​സ്വി​നി​യും മു​ന്‍​സീ​റ്റി​ലാ​ണി​രു​ന്ന​ത്. ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​യി​ല്‍ ബാ​ല​ഭാ​സ്ക്ക​ര്‍ വാ​ഹ​നം ഓ​ടി​ക്കാ​റി​ല്ലെ​ന്നും ല​ക്ഷ്മി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ നേ​ര​ത്തെ പോ​ലീ​സി​നു ന​ല്‍​കി​യ Read More …

ശിവദാസന്റേത് അപകട മരണമാണെന്ന് വിശ്വസിക്കുന്നില്ല : ഭാര്യ ലളിത

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റേത് അപകടമരണമായി കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ പതിനെട്ടിന് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയ ശിവദാസ് തൊട്ടടുത്ത ദിവസം വീട്ടില്‍ വിളിച്ചിരുന്നെന്നും ഭാര്യ ലളിത പറഞ്ഞു.” അയല്‍ക്കാരുമായുള്ള തര്‍ക്കം നേരത്തേ പരിഹരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണം അപകടത്തെ തുടര്‍ന്നാണെന്ന് വിശ്വസിക്കുന്നില്ല”- ലളിത പറഞ്ഞു. മകന്‍ ശരത്ത് പൊലീസിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്. 22ന് Read More …

എന്‍ബിഎ അക്രഡിറ്റെഷന്‍ പ്രശ്നം, പരിഹാരം കാത്ത് കുവൈറ്റിലെ ഇന്ത്യന്‍ എന്ജീനിയര്‍മാര്‍

കുവൈറ്റ്‌ സിറ്റി:  കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് വിസ പുതക്കണമെങ്കില്‍ തങ്ങള്‍ പഠിച്ച സ്ഥാപനങ്ങള്‍ക്ക് എന്‍.ബി.എ അക്രഡിറ്റെഷന്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള കുവൈറ്റ്‌ അധികൃതരുടെ തീരുമാനം പുതിയ തലങ്ങളിലേക്ക് മാറുന്നു. മാസങ്ങളായി ഇന്ത്യയും കുവൈറ്റും വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്നും പ്രശനത്തിന് പരിഹാരമായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം കുവൈറ്റിലെ മന്ത്രിമാര്‍ Read More …

ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെ പരിഹസിച്ച്‌ വി ടി ബല്‍റാം

കൊച്ചി: ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെ പരിഹസിച്ച്‌ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. അഭിമുഖത്തിന് വന്ന മൂന്നു പേര്‍ക്കും യോഗ്യതയില്ലാത്തവരായിരുന്നുവെന്നും അതിനാല്‍ ബന്ധുവിനെ അങ്ങോട്ട് വിളിച്ച്‌ നിയമിക്കുകയായിരുന്നുവെന്നുമാണ് യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായാണ് മന്ത്രി പിതൃസഹോദര പുത്രനെ നിയമിച്ചത്. എന്നാല്‍ കയറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേ Read More …

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കുവാനാണ് പൊലീസ് ശ്രമമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കുവാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ലുക്ക് ഔട്ട് നോട്ടീസ്, കോടതിയുടെ നോട്ടീസ് എന്നിവ ഇല്ലാതെ നിരപരാധികളായവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ച പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും പൊലീസിന്റെ കൈയ്യേറ്റം കാരണമാണ് ശിവദാസന്‍ എന്ന ഭക്തന്‍ മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ നടതുറക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണമെന്ന് തന്ത്രി സമാജം Read More …

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് വധഭീഷണി, ‘അന്ത്യം രാജീവ് ഗാന്ധിയെ പോലെ’

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചുകൊണ്ടുള്ള കത്ത് ഇന്ന് പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് ലഭിച്ചു. മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍ നിന്ന് സ്പീഡ്‌പോസ്റ്റിലാണ് തിരുവനന്തപുരത്ത് കുന്നുകുഴിയിലുള്ള സംസ്ഥാന കമ്മിറ്റി ആഫീസിലേക്കു ശ്രീധരന്‍ പിള്ളയ്ക്ക് നേരിട്ട് ഭീഷണിക്കത്തയച്ചിട്ടുള്ളത്. ബി.ജെ.പി അദ്ധ്യക്ഷനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നയാളിന്റെ പേര് കത്തില്‍ കാണുന്നത് പ്രകാരം ഒരു മോഹന്‍ കെ.നായര്‍ എന്നാണ്. Read More …

രശ്മി നായരുടെ വീടിനു നേരെ കല്ലേറ്; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനാപുരം: രശ്മി ആര്‍ നായരുടെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. രശ്മിയുടെ പത്തനാപുരം കരിമ്ബാലൂരുള്ള വീടിന് നേര്‍ക്കായിരുന്നു അക്രമം. സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ രശ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. “ശബരിമലയ്ക്ക് പോകും അല്ലേടി എന്ന് ചോദിച്ചു വീടിനു നേരെ കല്ലുകള്‍ വീണു തുടങ്ങി. ഇപ്പോഴും തുടരുന്നു, കുട്ടികള്‍ പേടിച്ചിട്ടുണ്ട്. പത്തനാപുരം CI യെയും Read More …

കോഴിക്കോട് മോഷണ ശ്രമത്തിനിടെ പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി മരിച്ചു

കോഴിക്കോട്: മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. തമിഴ്‌നാട് സ്വദേശി സ്വാമിനാഥാണ് (39) മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നുമാണ് സ്വാമിനാഥനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മരണകാരണം വ്യക്തമല്ല.