ശബരിമല: റിട്ട് ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല; പകരം മൂന്നംഗ ബെഞ്ചിന്, ജഡ്ജിമാരില്‍ മലയാളിയും

ന്യൂഡല്‍ഹി:  ശബരിമല വിധിയുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ ഇനി മുതല്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചായിരിക്കും ഇനി മുതല്‍ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെഎം .ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. നവംബര്‍ 13 ന് ആണ് റിട്ട് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. പുന:പരിശോധനാഹര്‍ജികള്‍ ഭരണഘടനാബഞ്ചാണ് പരിഗണിക്കുന്നത്. അതേസമയം Read More …

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബറില്‍ തുടങ്ങും; ലക്‌നൗവില്‍ മുസ്ലിം പള്ളിയും നിര്‍മിക്കും: രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി

ന്യൂഡല്‍ഹി:  അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബറില്‍ തുടങ്ങുമെന്ന് രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി . തര്‍ക്കത്തിലെ രണ്ടു കക്ഷികളുടെയും ഉഭയ സമ്മതത്തോടെയാവും ക്ഷേത്രനിര്‍മാണമെന്ന് പറഞ്ഞ അദ്ദേഹം ഇതോടൊപ്പം ലക്‌നൗവില്‍ മുസ്ലിം പള്ളിയും നിര്‍മിക്കുമെന്നും അറിയിച്ചു. എന്നാല്‍ ക്ഷേത്രത്തിന്റെയും പള്ളിയുടെയും നിര്‍മാണത്തിന് ഒരു ഓര്‍ഡിനന്‍സിന്റെയും ആവശ്യമില്ലെന്നും ബിജെപി മുന്‍ എംപി കൂടിയായ വേദാന്തി അറിയിച്ചു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള Read More …

അയപ്പന്റെ പൂങ്കാവനമാണ് ശബരിമല, അങ്ങനെ തന്നെ പരിപാലിക്കും: മന്ത്രി കെ. രാജു

തൃശൂര്‍: അയ്യപ്പന്റെ പൂങ്കാവനമായാണ് ശബരിമലയെ വനംവകുപ്പ് കാണുന്നതെന്ന് മന്ത്രി കെ. രാജു. ശബരിമലയെ അങ്ങനെ തന്നെ പരിപാലിക്കാനാണ് വനംവകുപ്പിന് താത്പര്യമെന്നും അയ്യപ്പനും അതാണിഷ്ടമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയോട് വനം വകുപ്പിന്റെ ശത്രുതാപരമായ നിലപാട് ശരിയല്ലെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പരാമര്‍ശിക്കുന്ന ഭൂമിയല്ലാതെ കൂടുതല്‍ വിട്ട് Read More …

കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; സ്വയരക്ഷയ്ക്കായി തൊഴിലുടമയെ കൊലപ്പെടുത്തിയ ഫിലിപ്പീന്‍ യുവതിയുടെ വധശിക്ഷ ദുബൈ കോടതി റദ്ദാക്കി

ദുബൈ:  കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായി തൊഴിലുടമയെ കൊലപ്പെടുത്തിയ ഫിലിപ്പീന്‍ യുവതിയുടെ വധശിക്ഷ ദുബൈ കോടതി റദ്ദാക്കി. യുഎഇ സ്വദേശിയായ തൊഴിലുടമയെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ കേസിലാണ് ഫിലിപ്പീന്‍ യുവതി ജെന്നിഫര്‍ ഡാല്‍ക്കസിന്റെ(31) വധശിക്ഷ ദുബൈ കോടതി റദ്ദാക്കിയത്. 2014 ഡിസംബറില്‍ ആണു കേസിനാസ്പദമായ സംഭവം നടന്നത്. 2015 മേയില്‍ അല്‍ഐന്‍ കോടതി ജെന്നിഫറിനു വധശിക്ഷ Read More …

ശബരിമല വിഷയം; എന്‍എസ്‌എസുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് കടകംപള്ളി

തിരുവനന്തപുരം: എന്‍എസ്‌എസിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറെന്നും മന്ത്രി അറിയിച്ചു. അതേസമയം, ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറിയിരുന്നു. എന്നാല്‍ പിന്മാറാന്‍ ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു. കെ.കെ Read More …

ബന്ധു നിയമന ആരോപണം; കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന ആരോപണത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംശയമുണ്ടാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബന്ധുനിയമന ആരോപണം സംബന്ധിച്ച്‌ മന്ത്രി കെ ടി ജലീല്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മതമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന Read More …

തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു

ജക്കാര്‍ത്ത: 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു. ഒരു ബ്ലാക്ക് ബോക്‌സ് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ അത് കേടുവന്ന നിലയിലാണ്. ഇതില്‍നിന്നു വിവരം വീണ്ടെടുക്കാന്‍ പ്രയാസമാകുമെന്നാണ് വിദഗ്ധര്‍ അറിയിച്ചത്. ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തിങ്കളാഴ്ചയാണു തകര്‍ന്നു വീണത്. Read More …

റഫറി എന്നും കേരള ബ്ലാസ്റ്റേഴ്സിനെതിരെ, പിഴവുകള്‍ ചൂണ്ടി കാട്ടി ഡേവിഡ് ജെയിംസ്

ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി പോരാട്ടത്തില്‍ കേരളം വിജയിക്കാതിരിക്കാനുള്ള കാരണം റഫറി തന്നെയാണെന്ന് ചൂണ്ടി കാട്ടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇന്നലെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോള്‍ തെറ്റായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ചിരുന്നു. ഒപ്പം ഒരു പെനാല്‍റ്റി തെറ്റായി പൂനെയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു. എപ്പോഴും റഫറിമാരുടെ തെറ്റായ Read More …