പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയും വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ 6 -മത്തെ തവണയാണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത്. ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തുന്നതിനോടൊപ്പമാണ് പാചക വാതകവിലയും വര്‍ധിപ്പിച്ചത്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ വലവെക്കാതെയാണ്, കേന്ദ്രം വില ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്നത്.

ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: അന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച്‌ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാക്കുന്നതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചന്ദ്രബാബു നായിഡിവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള ശ്രമം Read More …

ഡിസി സര്‍ക്യൂട്ട് ജഡ്ജി; ഇന്ത്യന്‍ അമേരിക്കന്‍ ലൊ പ്രഫ. നയോമി റാവു പരിഗണനയില്‍

വാഷിങ്ടന്‍ : ജഡ്ജി ബ്രെട്ട് കാവനോ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഒഴിവുവന്ന ഡിസി സര്‍ക്യൂട്ട് കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ പ്രഫസര്‍ നയോമി റാവുവിന്റെ (44) പേര് പ്രസിഡന്റ് ട്രംപിന്റെ സജീവ പരിഗണനയില്‍. നിയമനവുമായി ബന്ധപ്പെട്ടു പ്രസിഡന്റ് ട്രംപ് നയോമിയെ ഇതിനകം തന്നെ ഇന്റര്‍വ്യു നടത്തി കഴിഞ്ഞതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. Read More …

മണ്‍വിള തീപിടുത്തം; സമഗ്ര അന്വേഷണം നടത്തുമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: മണ്‍വിള അപകടത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസും അഗ്‌നിശമന സേനയും സംയുക്തമായാണ് Read More …

ഐ.ജി ശ്രീജിത്തിനെ ശബരിമല ചുമതലയില്‍ നിന്നും മാറ്റി

പത്തനംതിട്ട: ചിത്തിര ആട്ട തിരുന്നാള്‍ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്ബയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി ശ്രീജിത്തിനെ മാറ്റി. സന്നിധാനത്ത് ദര്‍ശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്തതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചര്‍ച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി Read More …

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ശ്രമിക്കുമ്ബോള്‍ കേന്ദ്രം ഞെരുക്കിക്കൊല്ലുന്നുവെന്ന് തോമസ് ഐസക്

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ശ്രമിക്കുമ്ബോള്‍ കേന്ദ്രം ഞെരുക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളപ്പിറവി ദിനത്തിനോടനുബന്ധിച്ച്‌ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിമുഖതയ്ക്കെതിരെ മന്ത്രി രൂക്ഷമായി പ്രതികരിച്ചത്.’പ്രളയനഷ്ടങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ എങ്ങനെയും തടയിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സംസ്ഥാനത്തോടും ജനങ്ങളോടും ഇത്രയ്ക്ക് രാഷ്ട്രീയവൈരാഗ്യവും വിദ്വേഷവും വച്ചുപുലര്‍ത്തുന്നതിന് ഒരു കാരണമേയുള്ളൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്ബര്യം Read More …

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം : പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച്‌ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്‌നിശമനസേന വിഭാഗം അറിയിച്ചിരുന്നു. മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിലെ തീ പൂര്‍ണമായും അണച്ചു. 12 മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണും നിര്‍മാണ യൂണിറ്റും പൂര്‍ണമായും കത്തിനശിച്ചു. ഫാക്ടറിയിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. 500 കോടിയുടെ Read More …

പൊലീസില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പൊലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സേനയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവകരമായി കണ്ട് കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശബരിമലയില്‍ നിയോഗിച്ച Read More …