അമിത് ഷായുടെ വാക്കുകേട്ടു വെല്ലുവിളിക്കരുത്; സംഘപരിവാറിനോടു മുഖ്യമന്ത്രി
കൊച്ചി: അമിത് ഷായുടെ വാക്കുകേട്ട് നിയവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ സംഘപരിവാറുകാര്‍ തയാറായാല്‍ അവര്‍ അതിന് പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ പിന്നോട്ടടിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെങ്കില്‍ അത് കേരളമണ്ണില്‍ വിലപ്പോവില്ലെന്നും കൊച്ചിയില്‍ പൊതുയോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വാക്കിനു വില നല്‍കുന്നവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാത്തത്. Read More …
