ബിജെപിയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ബിജെപിയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. കേരളത്തിന്‍റെ മതേതര മുഖം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ഏത് വിധേനയും സംസ്ഥാനത്ത് കലാപം പടര്‍ത്താനാണ് അമിത് ഷായുടെ നിര്‍ദേശമെന്നുള്ള കാര്യം വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പട്ടികജാതി വികസന വകുപ്പിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോഴിക്കോട് ഈ വര്‍ഷവും പ്രവര്‍ത്തന സജ്ജമാകില്ലെന്ന് പരാതി

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോഴിക്കോട് ഈ വര്‍ഷവും പ്രവര്‍ത്തന സജ്ജമാകില്ലെന്ന് പരാതി. അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരില്‍ രണ്ട് വര്‍ഷം മുമ്ബാണ് ജില്ലയിലെ ഇത്തരത്തിലുള്ള ഏക സ്‌കുള്‍ അടച്ചുപൂട്ടിയത്. കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്ബനി മന്ദഗതിയിലാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതോടെ വിദ്യാര്‍ഥികളും ബുദ്ധിമുട്ടുകയാണ്. പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട്ടെ ഏക Read More …

അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് ജി.സുധാകരന്‍

കണ്ണൂര്‍: അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് പരിഹസിച്ച്‌ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവെയായിരുന്നു അമിത് ഷായ്‌ക്കെതിരേ രൂക്ഷ പരാമര്‍ശം നടത്തിയത്. ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹം പോലും അംഗീകരിക്കാന്‍ വഴിയില്ല. ചുമ്മാവന്ന് വിടുവായടിക്കുമ്ബോള്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ അധോലോക Read More …

ബാര്‍ കോഴക്കേസില്‍ മാണിക്ക് തിരിച്ചടി

ബാ​ര്‍​കോ​ഴ​ക്കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. കേ​സ് മൂ​ന്നു ത​വ​ണ അ​ന്വേ​ഷി​ച്ച്‌ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ്. കേ​സി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​യു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​ണി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി ന​വം​ബ​ര്‍ 15ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഡി​സം​ബ​ര്‍ Read More …

ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ച്‌ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നും യുവതികള്‍ സുരക്ഷ തേടി ആദ്യം പൊലീസിനെ സമീപിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു. സുരക്ഷ ഒരുക്കണമെന്ന യുവതികളുടെ ഹര്‍ജി ഇതോടെ തീര്‍പ്പാക്കിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് സ്ഫോടനം ഉണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം ബാലറ്റുപെട്ടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ മുന്നില്‍ എത്തിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആക്രമണത്തിനു പിന്നാലെ ഓഫീസിനുള്ള സുരക്ഷ കര്‍ശനമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പ് താലിബാന്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

ഹൃദ്രോഗ വിദഗ്ധനില്ലാതെ ഒന്നരമാസമായി മ‍ഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു

മലപ്പുറം : ഹൃദ്രോഗ വിദഗ്ധനില്ലാതെ ഒന്നരമാസമായി പ്രവര്‍ത്തനം നടത്തുകയാണ് മ‍ഞ്ചേരി മെഡിക്കല്‍ കോളേജില്‍ .നിലവില്‍ അവിടെ ഒരു ഡോക്ടറുടെ എങ്കിലും പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതോടെ ഡോക്ടറെ തേടിയെത്തുന്നവര്‍ മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് .മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് സജ്ജമാക്കാനുളള തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു കാര്‍ഡിയോളജിസ്റ്റ് ഡോ. ജഷീലിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് . കാര്‍ഡിയോളജി Read More …

നാല് സാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം അനുവദിച്ച്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍.സി, വയനാട് ഡി.എം, തൊടുപുഴ അല്‍അസര്‍ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അപ്പീലീനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. Read More …