ശോ​ഭ സു​രേ​ന്ദ്ര​ന്‍ ക​സ്റ്റ​ഡി​യി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തിനെതിരേ പ്ര​തി​ഷേ​ധം ന​ട​ത്തിയ ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. വ​ട​ശേ​രി​ക്ക​ര​യി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച്‌ സ​മ​രം ന​ട​ത്തി​യ​തി​നാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഏ​ഴ് മ​ഹി​ളാ മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി; മടങ്ങാന്‍ നിര്‍ദ്ദേശം

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്തേയ്ക്ക് എത്താന്‍ ശ്രമിച്ച യുവതികള്‍ വിശ്വാസികളല്ല, ആക്ടിവിസ്റ്റുകളാണ്. ആക്ടിവിസം കാണാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി. സുരക്ഷയൊരുക്കുന്നതിന് മുന്‍പ് വന്നവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുവതികള്‍ ഇപ്പോഴും നിലപ്പന്തലില്‍ തുടരുകയാണ്. പതിനെട്ടാം പടിക്ക് സമീപം പരികര്‍മികള്‍ പ്രതിഷേധിക്കുകയാണ്.

ശബരിമലയില്‍ ആചാരം ലംഘിച്ച്‌ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: കോടതി വിധിക്ക് അനുസരിച്ച്‌ ആചാരം ലംഘിച്ച്‌ സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കുകയാണെങ്കില്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം .രണ്ട് യുവതികള്‍ പോലീസിന്റെ സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് പന്തളം കൊട്ടാരം ഇക്കാര്യം അറിയിച്ചത് .ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയും ഒരു സ്ത്രീയുമാണ് മല കയറാന്‍ എത്തിയിരിക്കുന്നത്.പ്രധിഷേധങ്ങളെ എല്ലാം വകവയ്ക്കാതെ മോജോ ടിവി Read More …

ശബരിമയില്‍ പ്രവേശിക്കാന്‍ എത്തിയ രഹ്ന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം

കൊച്ചി: ശബരിമയില്‍ പ്രവേശനത്തിന് എത്തിയ രഹ്ന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം. അതേസമയം, ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ജാഗ്രത പാലിക്കണം, പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കരുത്. Read More …

ഇരുമുടി കെട്ടിന് പകരം കല്ലും കുറുവടിയും കൊണ്ട് വരുന്നവര്‍ ഞങ്ങളെ പേടിച്ചാല്‍ മതി: കേരളാ പൊലീസ്

ശബരിമല സംഘര്‍ഷത്തില്‍ പൊലീസിനെ കുറ്റം പറയുന്നവര്‍ക്ക് മറുപടിയുമായി കേരളാ പൊലീസ്. ഇരുമുടി കെട്ടിന് പകരം കല്ലും കുറുവടിയും കൊണ്ട് വരുന്നവര്‍ തങ്ങളെ പേടിച്ചാല്‍ മതിയെന്നും ഇവര്‍ ഞങ്ങളെ കുറിച്ച്‌ എന്ത് പറഞ്ഞാലും ‌നാടിന്റെ സമാധാനം കാത്ത് സൂക്ഷിക്കാന്‍ തങ്ങളെ കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തിരിക്കുമെന്നും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ”നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്ത് Read More …

ലാത്തിച്ചാര്‍ജ് ഭക്തര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം ഉണ്ടായതു കൊണ്ട്; കളക്ടര്‍ പിബി നൂഹ്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ ലാത്തിച്ചാര്‍ജ് ഉണ്ടായത് ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായതു കൊണ്ടാണെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. ലാത്തിച്ചാര്‍ജ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചാല്‍ പ്രദേശത്ത് കൂട്ടംകൂടി നില്‍ക്കുന്നതോ അത്തരം പ്രവര്‍ത്തികളോ അനുവദിക്കാന്‍ സാധിക്കില്ല. എന്നാല്‍ ശബരിമല Read More …

അറബ് ലോകത്ത് ശ്രദ്ധനേടി മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനവും പൊതുപരിപാടികളും

അറബ് ദേശീയ മാധ്യമങ്ങളും ദേശീയ ടെലിവിഷനും വലിയ പ്രാധാന്യമാണ് പിണറായി വിജയന്റെ സന്ദര്‍ശനത്തിന് നല്‍കിയത്. യുഎഇയില്‍ ഏറ്റവും പ്രചാരമുള്ള അറബ് പത്രമായ അല്‍ ഇത്തിഹാദും ദേശീയ ടെലിവിഷന്‍ മാധ്യമമായ അബുദാബി ടിവിയും പിണറായി വിജയന്റെ സന്ദര്‍ശനത്തെക്കുറിച്ച് പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാനും യുഎഇ ഭരണാധികാരിയുടെ ദഫ്‌റ മേഖല പ്രതിനിധിയുമായ. ഷെയ്ഖ് ഹംദാന്‍ Read More …

സുഹാസിനി രാജിനെ പൊലീസിന്റെ കനത്ത സുരക്ഷയോടെ കൊച്ചിയിലെത്തിച്ചു

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ പൊലീസിന്റെ കനത്ത സുരക്ഷയോടെ കൊച്ചിയിലെത്തിച്ചു. ശബരിമലയിലെ സംഭവം മാനസികമായും ശരീരികമായും തളര്‍ത്തിയെന്ന് സുഹാസിനി പറഞ്ഞു. രാവിലെ ശബരിമല കയറാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭകാരികള്‍ തടയുകയായിരുന്നു. തന്നെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചെന്ന് സുഹാസിനി പമ്ബ പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ Read More …