ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമം; 12 വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ച വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി വരുന്നു. വസ്ത്രം കടത്തിയതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായതോടെയാണ് 12 വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സിറ്റി കമ്മിഷണര്‍ എംപി. ദിനേശ് ഉത്തരവിട്ടു. അന്വേഷണം നടത്തിയ ശേഷമായിരിക്കും എന്തു തരം നടപടി വേണമെന്ന് തീരുമാനിക്കുക. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ വേര്‍തിരിക്കുന്നതിനിടയിലാണു Read More …

ഫണ്ട് പിരിച്ചാല്‍ മാത്രം പോരാ, കൊടുക്കുകയും വേണമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മഹാപ്രളയത്തില്‍പ്പെട്ട കേരളത്തിനായി ദുരിതാശ്വാസ ഫണ്ട് പിരിച്ചാല്‍ മാത്രം പോര, അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ അത് കൊടുക്കുകയും വേണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രളയബാധിതരായ സാധാരണക്കാരന് ജീവിതം തുടങ്ങാനുള്ള സഹായമായാണ് 10,000 രൂപ പ്രഖ്യാപിച്ചത്. നല്‍കാനുള്ള പണം സമയത്തിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായം ലഭിച്ചതുകൊണ്ട് സാധാരണക്കാര്‍ ജീവിതത്തിലേക്ക് Read More …

അ​ശാ​സ്ത്രീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന മാ​ഫി​യ​ക​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ട​ണം: വി.​എ​സ്

കോ​ഴി​ക്കോ​ട്: അ​ശാ​സ്ത്രീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന മാ​ഫി​യ​ക​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​പ​ണി​ക്കു വേ​ണ്ടി​യാ​വ​രു​തെ​ന്നും ക​ട​ലി​ല്‍ മ​ഴ പെ​യ്യു​ന്ന​ത് കാ​ടു​ള്ള​തു​കൊ​ണ്ട​ല്ല, കാ​ട്ടി​ല്‍ ഉ​രു​ള്‍ പൊ​ട്ടു​ന്ന​ത് പാ​റ​മ​ട​കൊ​ണ്ട​ല്ല തു​ട​ങ്ങി​യ കു​യു​ക്തി​ക​ള്‍ നി​ര​ത്തു​ന്ന​വ​രെ നേ​രി​ട​ണ​മെ​ന്നും വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി​യു​ടെ ല​ഭ്യ​ത​യും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും മ​റ്റു ഭൗ​മ​ശാ​സ്ത്ര പ്ര​ശ്ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടും അ​തി​നെ ക​ര്‍​ശ​ന​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടും Read More …

ദുബായില്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; മലയാളിയായ ക്ലിനിക് ഉടമയ്ക്ക് സംഭവിച്ചത്

ദുബായ്: മലയാളിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ക്ലിനിക് ഉടമ കൂടിയായ മലയാളി ഡോക്ടറെ അപ്പീല്‍ കോടതി മതിയായ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 2017 ഓഗസ്റ്റിലാണ് അന്‍പത്താറുകാരനായ ക്ലിനിക് ഉടമ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ക്ലിനിക് ഉടമയ്ക്കെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കീഴ്ക്കോടതി Read More …

കെപിഎംജി സ്ഥാപനത്തിന്റെ വിശ്വാസ്യത സര്‍ക്കാര്‍ ഒന്നുകൂടി പരിശോധിക്കണം;വി എം സുധീരന്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്നുപോയ കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നെതര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്ബനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഫേസ്ബുക്കിലൂടെയാണ് സുധീരന്റെ പ്രതികരണം. കേരളത്തിന്റെ നവനിര്‍മ്മിതിക്കായുള്ള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ ചുവടുവയ്പ്പാണ് കണ്‍സള്‍ട്ടന്‍സി നിയമനം. അതു തന്നെ പാളിപ്പോകാതിരിക്കാന്‍ പ്രത്യേകം Read More …

കേരളത്തിന്റെ പുനര്‍രചനയ്ക്കായി കലാകാരന്മാര്‍ ആലപിച്ച ഗാനം പങ്കുവെച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് ഊര്‍ജവുമായി കലാകാരന്മാര്‍ ആലപിച്ച ഗാനം പങ്കുവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഗാനം പങ്കുവെച്ചത്. ചരിത്രത്തിലെ ഏതുതരം പുനര്‍നിര്‍മ്മിതികള്‍ക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ട്. ഈ സംഗീതികയുടെ പിന്നില്‍ ഒരു കൂട്ടം കലാകാരന്മാരുടെ നിസ്സീമമായ സഹകരണവും പ്രയത്‌നവുമുണ്ട്. നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥതയുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കടകംപള്ളി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാല മലകയറ്റം നിരോധിക്കില്ലെന്നും വൃശ്ചികം ഒന്നിനു മുമ്ബായി പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കടകംപള്ളി പറഞ്ഞു. ഈ തീര്‍ഥാടന കാലം മുതല്‍ ബേസ് ക്യാമ്ബ് നിലയ്ക്കും. പമ്ബാ ത്രിവേണിയില്‍ പഴയ പാലം കണ്ടെത്തിയതിനാല്‍ ഈ സാഹചര്യത്തില്‍ ബെയ്‌ലി പാലം ആവശ്യമില്ല. Read More …

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിനു മേല്‍ക്കൈ, ബിജെപി രണ്ടാമത്

ബംഗളൂരു: കര്‍ണാടക തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു മേല്‍ക്കൈ. 102 തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ 2267 സീറ്റുകളില്‍ 846 എണ്ണം കോണ്‍ഗ്രസ്സ് സ്വന്തമാക്കി. ബിജെപിക്ക് 788 സീറ്റും, ജനതാദള്‍ (എസ്) 307 സീറ്റുമാണ് ലഭിച്ചത്. 277 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി. സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ Read More …