പ്രളയക്കെടുതി; കെഎസ്‌ആര്‍ടിസിക്കും വന്‍ നാശനഷ്ടമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎസ്‌ആര്‍ടിസിക്കും വന്‍ നാശനഷ്ടം. 30 കോടിയുടെ നഷ്ടം കെഎസ്‌ആര്‍ടിസിക്കുണ്ടായെന്നാണ് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്. 200ലേറെ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും 11 ബസ് സ്റ്റേഷനുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നും 50 കോടി രൂപയുടെ ധനസഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമ്ബുകളില്‍ അനധികൃതമായി കടന്നാല്‍ ജയിലിലാകും: ഡി.ജി.പി ബെഹ്‌റ

തിരുവനന്തപുരം: പ്രളയമേഖലകളിലെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അനധികൃതമായി കടക്കുന്നവരെയും ഇന്റര്‍നെറ്റ് വഴി ഭീതിയും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെയും കേസെടുത്ത് ജയിലിലാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ക്യാമ്ബുകളില്‍ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കും. സാമൂഹ്യവിരുദ്ധര്‍ കടക്കുന്നത് തടയാന്‍ എല്ലാ ക്യാമ്ബുകളിലും പൊലീസ് സുരക്ഷയുണ്ടാവും. ക്യാമ്ബുകളില്‍ കടക്കണമെങ്കില്‍ പൊലീസും താമസക്കാരുമുള്‍പ്പെട്ട കമ്മിറ്റിയുടെ അനുമതി നേടണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യക്കടത്ത് തടയാനുള്ള വിഭാഗത്തെ Read More …

പുതിയകേരളം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തര്‍ന്ന കേരളത്തെ അതിനു മുമ്ബുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ തോതില്‍ വിഭവസമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ Read More …

കേരളത്തിന് നിലവില്‍ വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹീ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിനു വിദേശ രാജ്യങ്ങളുടെയും സംഘടനകളുടെയും സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അറേബ്യന്‍ രാജ്യങ്ങളും ജപ്പനും ഐക്യരാഷ്ട്ര സഭയുമടക്കം കേരളത്തിന് സഹയങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതില്‍ കേരളം തൃപ്തരാണ്. രാജ്യത്തിനു തന്നെ സ്ഥിതി നിയന്ത്രിക്കാനാകുമെന്നും മറ്റു Read More …

ദുരിതമുഖത്തെ ചിലരുടെ പ്രവര്‍ത്തനം എടുത്ത് പറഞ്ഞ് തോമസ് ഐസക്ക്

തിരുവനന്തപുരം : കേരളം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ ദുരന്തമായിരുന്നു നമ്മള്‍ നേരിട്ടത്. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തെ താങ്ങിനിര്‍ത്തിയത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. അതിനിടയില്‍ ദുരിതമുഖത്തെ ചിലരുടെ പ്രവര്‍ത്തനം എടുത്ത് പറഞ്ഞ് നന്ദി അറിയിച്ചിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച്‌ വാചാലനായത്. ദുരിതമുഖത്തെ Read More …

പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നല്‍കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: പ്രളയത്തില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സും വാഹനങ്ങളുടെ ആര്‍.സി ബുക്ക് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി മറ്റ് നടപടികളെല്ലാം ഒഴിവാക്കും. വില്ലേജ് ഓഫിസറുടെ സാക്ഷ്യ പത്രം ഹാജരാക്കിയാല്‍ മതിയാകും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ പത്രത്തില്‍ പരസ്യം നല്‍കേണ്ട. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ Read More …

കുവൈറ്റില്‍ തീപിടുത്തം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ തീപിടുത്തം. അല്‍ റായിയിലെ ടെന്‍‌റ് മാര്‍ക്കറ്റിലായിരുന്നു തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനയിലെ ഏതാനും അംഗങ്ങള്‍ക്കും മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റു. 5000 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയില്‍ പടര്‍ന്ന തീയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

നെടുമ്ബാശേരി വിമാനത്താവളം 26ന് തുറക്കും

കൊച്ചി: പ്രളയത്തെ തുടര്‍ന്ന അടച്ചിട്ട നെടുന്പാശേരി വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നടത്തിപ്പുകാരായ സിയാല്‍ വ്യക്തമാക്കി. റണ്‍വേ, ടാക്സി വേ, പാര്‍ക്കിംഗ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിയെന്നും സിയാല്‍ അറിയിച്ചു. ഇപ്പോള്‍ ടെര്‍മിനല്‍ ശുചീകരണ ജോലികളാണ് നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റണ്‍വേയിലെ മുഴുവന്‍ Read More …