ജി​എ​ന്‍​പി​സി അ​ഡ്മി​ന്‍ അജിത് കുമാര്‍ രാ​ജ്യം വി​ട്ട​താ​യി സൂ​ച​ന

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ര്‍​ക്കും പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന ജി​എ​ന്‍​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) അ​ഡ്മി​ന്‍ നേ​മം കാ​ര​യ്ക്ക​മ​ണ്ഡ​പം സ്വ​ദേ​ശി അ​ജി​ത് കു​മാ​ര്‍ രാ​ജ്യം വി​ട്ട​താ​യി സൂ​ച​ന. ഇ​തേ​തു​ട​ര്‍​ന്നു പോ​ലീ​സും എ​ക്‌​സൈ​സും എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ജി​എ​ന്‍​പി​സി മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​ക്കു​ന്നെ​ന്ന് കാ​ണി​ച്ച്‌ എ​ക്സൈ​സ് അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ജി​എ​ന്‍​പി​സി എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക്കെ​തി​രേ എ​ക്സൈ​സ് Read More …

അഭിമന്യു വധക്കേസ് ; പൊലീസിന് വീഴ്ച സംഭവിച്ചു, എന്‍ഐഎ അന്വേഷിക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ലെങ്കില്‍ കേസ് എന്‍ഐഎ അന്വേഷിക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു.

വീട്ടമ്മയെ പീഡിപ്പിച്ച കേസ്​: വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ വൈദികന്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫാദര്‍ എബ്രഹാം വര്‍ഗീസാണ്​ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്​. വൈദികരുടെ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. അതിനിടെ വൈദികരെ അറസ്​റ്റ്​ ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി അന്വേഷണസംഘം മുന്നോട്ട്​ പോവുകയാണ്​. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത മുന്നില്‍ കണ്ട്​ Read More …

പ്രണയിക്കുന്നവര്‍ക്ക് കാവലാളാകാന്‍ പ്രണയസേന വരുന്നു

പ്രണയിച്ചതിന്‍റെ പേരില്‍ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന കെവിന്റെയും ജീവിതം ആരംഭിക്കുന്നതിന്‌ മുന്‍പേ പ്രാണനാഥനെ നഷ്ടപ്പെട്ട നീനുവിന്റെയും ദുരവസ്ഥ ഇനിയാര്‍ക്കും വരാതിരിക്കാന്‍ പ്രണയിനികളെ സംരക്ഷിക്കാന്‍ ‘പ്രണയസേന’ വരുന്നു. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ലവ് കമാന്‍ഡോസ്’ ആണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും പത്തുപേരെ ഉള്‍പ്പെടുത്തിയാവും സേന രൂപീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനവും Read More …

സൗദിയുടെ ടൊര്‍ണാഡോ യുദ്ധവിമാനം തകര്‍ന്നുവീണു; ഹൂതി വിമതര്‍ വെടിവച്ചിട്ടതെന്നു സംശയം

ജിദ്ദ: സൗദി അറേബ്യയുടെ യുദ്ധവിമാനം സൗദിയിലെ തെക്കന്‍ പ്രവിശ്യയായ അസീര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ ടൊര്‍ണാഡോ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍കി മാലികി അറിയിച്ചു. ബ്രിട്ടിനില്‍ നിന്ന് വാങ്ങിയ ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം Read More …

കഞ്ചാവു വില്‍പന; വീട്ടമ്മ എക്‌സൈസ് പിടിയില്‍, കഞ്ചാവ് കണ്ടെടുത്തത് ഓട്ടോറിക്ഷ ടയറിന്റെ ട്യൂബിനുള്ളില്‍ നിന്നും, പൊതി ഒന്നിന് വില 500!

പത്തനംതിട്ട: കഞ്ചാവു വില്‍പന നടത്തുന്നുവെന്ന വിവരമറിഞ്ഞെത്തിയ എക്‌സൈസ് സംഘം കഞ്ചാവുമായി വീട്ടമ്മയെ അറസ്റ്റു ചെയ്തു. കൊറ്റനാട് പെരുമ്ബെട്ടി പള്ളിത്തടത്തില്‍ സലീന (42)യെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും ഏഴ് പൊതികളിലായി സൂക്ഷിച്ച നിലയില്‍ 60 ഗ്രാം കഞ്ചാവും വേയിംഗ് മെഷീനും പിടികൂടി. സലീനയുടെ ഭര്‍ത്താവ് സലീമിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടമെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും Read More …

ഈജിപ്തില്‍ പാസഞ്ചര്‍ ട്രെയില്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്

കെയ്റോ: ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍‌ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്. ഗിസയിലെ ബദ്രാഷിന് സമീപമാണ് സംഭവം. ട്രെയിനിന്‍റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍പ്പെടാനുള്ള കാരണം വ്യക്തമല്ല.

നീനുവിന് മാനസികരോഗമില്ലെന്ന് ഡോക്ടറുടെ മൊഴി

കോട്ടയം : കാമുകിയുടെ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച കെവിന്റെ ഭാര്യ നീനു മാനസിക രോഗിയെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി ഡോക്ടര്‍ രംഗത്ത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്. മകള്‍ നീനു മാനസികരോഗയാണെന്ന് ചാക്കോ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, നീനുവിന് Read More …