എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് കാണാനെത്തിയതെന്നും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. മര്‍ദനക്കേസില്‍ അന്വേഷണം കാര്യക്ഷമമായി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ഗവാസ്‌കര്‍ അറിയിച്ചു. അറസ്റ്റ് നീളുന്നത് സമ്മര്‍ദം കൊണ്ടാവാം. കേസ് ഒത്ത് തീര്‍പ്പാക്കുന്നത് ഇപ്പോള്‍ പരിഗണനയില്ലെന്നും ഗവാസ്‌കര്‍ Read More …

ജെസ്‌നയുടെ തിരോധാനം : ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി

ജെസ്‌നയുടെ തിരോധാനത്തില്‍ അഡ്വ. ഷോണ്‍ ജോര്‍ജും ജെസ്‌നയുടെ സഹോദരനും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കില്ലെന്നും നിലവില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്നും കോടതി നിരീക്ഷിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയെ കോണ്‍ഗ്രസ് ജയിലാക്കി മാറ്റി: മോദി

മുംബയ്: സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയെ കോണ്‍ഗ്രസ് ജയിലാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഓരോരുത്തരും സ്വയം സമര്‍പ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേതെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 43ആം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ബി.ജെ.പി സംഘടിപ്പിച്ച്‌ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിലെ കറുത്ത പൊട്ടാണ് അടിയന്തരാവസ്ഥ. ആ Read More …

ഒമാനില്‍ വേശ്യാവൃത്തി നടത്തിയ 104 പ്രവാസി സ്ത്രീകള്‍ അറസ്റ്റില്‍

ഒമാന്‍ : വേശ്യാവൃത്തിക്ക് അടിമപ്പെട്ട 104 പ്രവാസി വനിതകളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ധാര്‍മികത, തൊഴില്‍ നിയമങ്ങള്‍, പ്രവാസി റസിഡന്‍സ് എന്നീ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖ്വുവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഏഷ്യന്‍, ആഫ്രിക്കന്‍ എന്നീരാജ്യങ്ങളിലെ സ്ത്രീകളാണ് അറസ്റ്റിലായത്.

ശ്രീജക്ക് നേരെയുള്ള സൈബര്‍ ആക്രമണം: വനിത കമ്മീഷനില്‍ പരാതി നല്‍കി

തിരുവനന്തപുരം: പൊതു പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെ ഫൈസ്ബുക്കിലൂടെ ലൈഗീകാധിക്ഷേപം നടത്തിയ സംഭവത്തില്‍ വനിതാ കമീഷന് പരാതി നല്‍കി. അധിക്ഷേപം നടത്തിയ നിധിന്‍ പാലിലാണ്ടിക്കെതിരെ നടപടിയെടുക്കണണമെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തകരായ സോണിയ ജോര്‍ജ്ജ്, സി.എസ് ചന്ദ്രിക, കെ.കെ ഷാഹിന, വിധു വിന്‍സെന്‍റ്, Read More …

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; വ്യക്തമാക്കി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷനും വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

പരിശീലനത്തിനെത്താതെ ലുകാകു

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ലുകാകു എത്തിയില്ല. ടുണീഷ്യക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പരിക്ക് കാരണം ലുകാകു നേരത്തെ കളം വിട്ടിരുന്നു. റൊമെലു ലുകാകുവിന്റെ പരിക്ക് ഗുരുതരമല്ല എന്ന് മാനേജര്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞിരുന്നു എങ്കിലും ഇന്ന് നടന്ന പരിശീലനത്തില്‍ ലുകാകു എത്തിയിരുന്നില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരെ ലുകാകു കളിക്കില്ല എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ Read More …

ബി.െജ.പിയുടെ ലക്ഷ്യം ഹിന്ദു- മുസ് ലിം വിഭജനമെന്ന് അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി. ഹിന്ദുക്കളെയും മുസ് ലിംകളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിയുടേതെന്ന് അരുണ്‍ ഷൂരി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് സൈഫുദീന്‍ സോസിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് മുന്‍ ബി.ജെ.പി നേതാവും ഇപ്പോള്‍ കടുത്ത വിമര്‍ശകനുമായ അരുണ്‍ ഷൂരിയുടെ മോദി സര്‍ക്കാറിനെതിരായ പ്രസ്താവന. Read More …