അന്താരാഷ്ട്ര കരാറുകള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നിര്‍ബന്ധമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കരാറുകളുണ്ടാക്കുമ്ബോള്‍ അത് ബാധകമാവുന്ന സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ‘അന്താരാഷ്ട്ര കരാറുകള്‍ കര്‍ഷകരുടെ സുരക്ഷിത ജീവനോപാധിയ്ക്ക് ‘ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കാര്‍ഷിക രംഗത്ത് അന്താരാഷ്ട്ര കരാറുകളിലേര്‍പ്പെടുമ്ബോള്‍ പാര്‍ലമെന്റിന്റെ അംഗീകാരം Read More …

പന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വയനാട്:  കാട്ടുപന്നിയുടെ ഇറച്ചിയും വെടിയുണ്ടകളുമായി കോണ്ഗ്രസ് നേതാവും അനുയായിയും പിടിയിലായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിജു, സഹായി പൌലോസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മൂന്നു കിലോ കാട്ടുപന്നി ഇറച്ചിയും 9 വെടിയുണ്ടകളും പിടിച്ചെടുത്തു. വൈത്തിരി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ആയുധം കൈവശം വെച്ചതിനും വന്യമൃഗങ്ങളെ വേട്ടയാടിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ Read More …

സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം :സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളില്‍ കേരള – കര്‍ണാടക തീരത്ത് 35 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

പി.വി അന്‍വറിന്റെ തടയണ: കലക്​ടറുടെ ഉത്തരവിനുള്ള​ സ്​റ്റേ ഹൈക്കോടതി നീട്ടി

കൊച്ചി : കക്കാടംപൊയിലിലെ പി.വി അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറില്‍ നിര്‍മിച്ച തടയണ നീക്കണമെന്ന കലക്ടറുടെ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി ഒരാഴ്ച്ചത്തേക്ക് നീട്ടി. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. തടയണ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ തടയണ നിര്‍മിച്ചിട്ടില്ലെന്നും കുളം വികസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അന്‍വറിന്റെ ഭാര്യാപിതാവ് കോടതിയില്‍ Read More …

ഇന്ദിരാഗാന്ധി ഹിറ്റ്‌ലറെ പോലെയായിരുന്നു: അരുണ്‍ ജയ്‌റ്റ്‌ലി

ന്യൂഡല്‍ഹി: 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നാസി ഭരണാധാകാരി ഹിറ്റ്‌ലറിനോട് ഉപമിച്ച്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി രംഗത്ത്. ഇന്ദിരയും ഹിറ്റ്‌ലറും ജനാധിപത്യത്തെ ഏകാധിപത്യമാക്കാന്‍ ഭരണഘടനയെ ഉപയോഗിച്ചുവെന്നും അദ്ദേഹം തന്റെ ബ്ളോഗിലൂടെ ആരോപിച്ചു. ഇന്ത്യയെ കുടുംബാധിപത്യത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര,​ Read More …

സോഷ്യല്‍ മീഡിയയില്‍ സജീവമാകൂ: അമിത് ഷാ

ഗുവാഹട്ടി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്‍റെ മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സോഷ്യൽ മീഡിയയിൽ സജീവമാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് വിവധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും കാണുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയുമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍. ഈ ചര്‍ച്ചയുടെ ഭാഗമായി കഴിഞ്ഞ Read More …

രാജ്യസഭാ സീറ്റ് ; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം : യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരന്‍ പങ്കെടുത്തില്ല. രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിന്റെ പ്രതിഷേധത്തിലാണ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം യുഡിഎഫ് കണ്‍വീനറെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ Read More …

ജെസ്‌ന തിരോധനം; പാര്‍ക്കിലെ ദൃശ്യങ്ങള്‍ ഹൈടെക് സെല്ലിനു കൈമാറും

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയല്ലെന്നു അന്വേഷണസംഘം സ്ഥിരീകരിച്ചുവെങ്കിലും ടൂറിസം കേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്‌ക്, തിരുവനന്തപുരം ഹൈടെക് സെല്ലിനു കൈമാറുമെന്ന് പോലീസ് പറഞ്ഞു. ഓരോ പതിനഞ്ച് ദിവസങ്ങളിലും പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ദൃശ്യങ്ങള്‍ തനിയെ നഷ്ടമാകും. ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് സൈബര്‍ ഹൈടെക് സെല്ലിനെ Read More …