മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്താല്‍ ക്രിമിനല്‍ കുറ്റം ചുമത്തും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരിലുള്ള പരിശോധന തുടരും. വിഷാംശം Read More …

ആണ്‍കുട്ടി വേണ്ട പെണ്‍കുട്ടി മതി ; 10 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊന്നു

മഹാരാഷ്ട്ര: പത്ത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഔറംഗാബാദില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച്‌ പിറ്റേ ദിവസമാണ് രാധികയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രമ്മിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാധികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. Read More …

സി.ആര്‍.പി.സി നിയമത്തില്‍ ഇളവ് തേടിക്കൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം

ന്യൂഡല്‍ഹി: സി.ആര്‍.പി.സി നിയമത്തില്‍ ഇളവ് തേടിക്കൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സി.ആര്‍.പി.സി 435എ വകുപ്പില്‍ മാറ്റം വരുത്തുന്നതിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടിയ ശിക്ഷയുടെ പകുതിയും അനുഭവിച്ചു തീര്‍ന്നശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂവെന്നാണ് ഈ വകുപ്പ് അനുശാസിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണയിലിരിക്കുന്ന വനിതാ തടവുകാര്‍ക്ക് ജാമ്യമനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്. വിചാരാണത്തടവുകാരായ വനിതാ Read More …

വയനാട്ടില്‍ വനംഭൂമിയില്‍ നിന്ന് മരം മുറിച്ച്‌ കടത്താന്‍ ശ്രമം; മാണിയുടെ മരുമകനെതിരേ കേസെടുത്തു

മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍നിന്ന് മരം മുറിച്ച്‌ കടത്താന്‍ ശ്രമിച്ച കേസില്‍ കേരള കോണ്‍ഗ്രസ്‌ എം നേതാവ് കെ.എം.മാണിയുടെ മരുമകനെതിരേ വനംവകുപ്പ് കേസെടുത്തു. വയനാട് ചെതലയത്താണ് മാണിയുടെ മരുമകന്റെ കോഫി പ്ലാന്റേഷന്‍സ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് നിന്നും ഇരുന്നൂറോളം മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. മരം വനംവകുപ്പ് പിടിച്ചെടുത്തു. മാണിയുടെ മരുമകന്‍ രാജേഷ്, പിതൃസഹോദരന്‍, Read More …

നിറഞ്ഞ സന്തോഷത്തോടെ വളയം പിടിച്ച്‌ സൗദി വനിതകള്‍

റിയാദ് : കാലങ്ങളായുള്ള വിലക്ക് നീങ്ങി .സന്തോഷത്തോടെ സ്ത്രീകള്‍ വളയം പിടിച്ചു . സൗദിയിലെ റോഡുകളില്‍ സ്ത്രീകള്‍ വാഹനമോടിച്ചു തുടങ്ങി. സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായിരുന്നു തീരുമാനം. സൗദി വനിതകളെ പിങ്ക് റോസാപുഷ്പങ്ങള്‍ കൊടുത്ത് പൊലീസുകാര്‍ തന്നെ വരവേറ്റു . മിക്ക റോഡുകളിലും സ്ത്രീകളെ സ്വാഗതം ചെയ്യാന്‍ നിരവധി പേര്‍ Read More …

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം എത്തുന്നത് കൊച്ചിയിലെ വന്‍കിട കമ്ബനികളിലേക്ക്

കൊച്ചി: ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം എത്തിക്കുന്നത് കൊച്ചിയിലെ വന്‍കിട കമ്ബനികള്‍ക്കു വേണ്ടിയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ പിടികൂടിയ 9000 കിലോ മത്സ്യം കൊച്ചിയിലെ പ്രമുഖ ഹോം ഡെലിവറി കമ്ബനിക്കായി കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 6000 കിലോ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റ് ചെമ്മീനാണ് പിടികൂടിയതില്‍ Read More …

2021ഓടുകൂടി ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

തിരുവനന്തപുരം : ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. 2021ഓടുകൂടി കേരളം സമ്ബൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം മേഖലയാവുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പ്രതിബദ്ധതയുള്ള ഭരണം കേരളത്തിന്റെ നാനാ മേഖലയിലും മാറ്റത്തിന്റെ വഴിയൊരുക്കുകയാണ്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള ഭരണത്തിന്റെ പ്രാവര്‍ത്തിക മാതൃകയാവുകയാണ് കേരളത്തിലെ ഓരോ വകുപ്പുകളും. ഇത്തരത്തിലൊരു മാറ്റത്തിന്റെ പുതിയ മാതൃകയാവുകയാണ് കേരളത്തിന്റെ ടൂറിസം Read More …

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ എത്തുമ്ബോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുമതി നല്‍കുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനുവാദം നല്‍കിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര്‍. ശര്‍മ പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ആറ് മാസത്തേക്ക് പാസുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണുകള്‍ സൈലന്റ് Read More …