രാഹുലിന്റെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: രാഹുലിന്റെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍. കൃത്യമായ ആശയ വിനിമയം ഉണ്ടായില്ലെന്നും സുധീരന്‍ പറഞ്ഞു.

ജെസ്നയുടെ തിരോധാനം: വിവരശേഖരണ പെട്ടിയില്‍നിന്ന് നിര്‍ണായക സൂചന

പത്തനംതിട്ട>എരുമേലി, മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി പൊലീസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ജെസ്ന പഠിച്ച കോളേജിന് സമീപത്തും, മുക്കൂട്ടുതറയിലും ഉള്‍പ്പെടെ മൂന്ന് ജില്ലകളിലായി 12 സ്ഥലങ്ങളില്‍ സ്ഥാപിച്ച പെട്ടിയില്‍നിന്ന് 50 ലധികം കത്തുകളാണ് പൊലീസിന് ലഭിച്ചത്. Read More …

വയനാട് ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച മുതല്‍ ഒറ്റവരിയില്‍ വലിയ വാഹനങ്ങളും കടത്തിവിടുമെന്നും ചരക്ക് വാഹനങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നതിനെ Read More …

പിവി അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്;ഇന്ന് വൈകുന്നേരത്തിന് മുന്‍പ് റിപ്പോര്‍ട്ട് നലല്‍കാനും ഉത്തരവ്

കോഴിക്കോട്: നിലമ്ബൂരിലെ ഇടത് എംഎല്‍എ പിവി അമന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയ്യിലെ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദ്ദേശം. മണ്ണിടിച്ചില്‍ രൂക്ഷമായ സ്ഥലത്ത് പാര്‍ക്ക് പ്രവര്‍ത്തികരുതെന്ന് ദുരന്ത നിവാരണ അതോരിറ്റിയാണ് ഉത്തരവിറക്കിയത്.കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഇപ്പോള്‍ പഞ്ചായത്തിന്റെ നിര്‍ദേശമാണ് വന്നിരിക്കുന്നത്.. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് Read More …

മെഹ്ബൂബ മുഫ്തി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു

കശ്മീര്‍: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി ബന്ധം അവസാനിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് സഖ്യം അവസാനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. സഖ്യം തുടരാനാകില്ലെന്നും അതിനാലാണ് പിരിയുന്നതെന്നും രാം മാധവ് വ്യക്തമാക്കി. വളരെ അപ്രതീക്ഷിതമായിട്ടാണ് സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സഖ്യം വിട്ടതോടെ മെഹബൂബ മുഫ്തി സര്‍ക്കാരിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായി. Read More …

സൗദിയില്‍ വൈറസ് ഭീതി; 23 മരണം!! ചികില്‍സിച്ചവര്‍ക്കും രോഗം, റിയാദിലും ജിദ്ദയിലും നജ്‌റാനിലും

റിയാദ്: സൗദി അറേബ്യയില്‍ വൈറസ്് ഭീതി ഒഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴും ആളുകള്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച പുറത്തുവന്ന വിവര പ്രകാരം 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.മെര്‍സ് കൊറോണ വൈറസ് ബാധയേറ്റാണ് ഇത്രയും പേര്‍ മരിച്ചതത്രെ. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളി പ്രവാസികള്‍ ഏറെയുള്ള Read More …

ഇനി പുറത്ത് കടക്കാന്‍ പറയില്ല; മാധ്യമങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: നിര്‍ണായക നിമിഷങ്ങളിലും മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആജ്ഞാപിച്ച്‌ അകറ്റിനിര്‍ത്തിയ മുഖ്യമന്ത്രി അനുരഞ്ജനത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സമീപനത്തില് മാറ്റം വരുത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതൃത്വവുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനം ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ പെരുമാറ്റത്തില്‍ Read More …

ദാസ്യപ്പണി; വിവരച്ചോര്‍ച്ചയില്‍ സൈബര്‍ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണിയുടെ വിവരങ്ങള്‍ എ.ആര്‍ ക്യാമ്ബിലെ കമ്ബ്യൂട്ടറില്‍ നിന്നാണ് ചോര്‍ന്നതെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസിനുള്ളില്‍ തന്നെ രഹസ്യാന്വേഷണം നടക്കുന്നു. ഒമ്ബതു പോലീസുകാരെ കമ്മീഷണറുടെ വീട്ടുജോലിക്കായി നിയോഗിച്ചെന്നാണ് ആരോപണം അന്വേഷണം നടത്തുന്ന സൈബര്‍ വിഭാഗത്തിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. Read More …