വയനാട്ടില്‍ അടിയന്തരസാഹചര്യം നേരിടാന്‍ നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി
കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് വിവിധ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സി.കെ.ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മൂന്ന് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 218 വീടുകള്‍ ഭാഗികമായും ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. Read More …
