സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 23,000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി:സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറാതെ നില്‍ക്കുന്നത്. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടില്‍പ്പാലം കള്ളാടാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശി നസുറുദ്ദീന്‍ എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

വരാപ്പുഴ കസ്റ്റഡി മരണം: ആര്‍ടിഎഫിനെതിരെ എങ്ങനെ കൊലക്കുറ്റം ചുമത്തുമെന്ന് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്‍.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ടിഎഫ് കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പരിശോധനയ്ക്ക് വിധേയനാക്കിയ നാല് ആശുപത്രികളില്‍ ആദ്യത്തെ മൂന്ന് ആശുപത്രികളിലും ആഴത്തിലുള്ള മുറിവ് ശരീരത്തില്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചോദ്യം കോടതി ഉന്നയിച്ചത്. Read More …

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഹൈക്കമാന്റല്ല തീരുമാനിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം : യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഹൈക്കമാന്റല്ല തീരുമാനിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍. നിലവില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ യുഡിഎഫില്‍ നടന്നിട്ടില്ല. യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ ലീഗിന്റെ അഭിപ്രായം പറയും. സാധാരണ ഗതിയില്‍ ഇക്കാര്യത്തില്‍ യുഡിഎഫാണ് തീരുമാനം എടുക്കുന്നതെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കുട്ടി, പ്രതിപക്ഷമായി കോണ്‍ഗ്രസിനെ ലഭിച്ചത് ഭാഗ്യം അമിത് ഷാ

ന്യുഡല്‍ഹി: കോണ്‍ഗ്രസ്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുട്ടി​െയന്ന്​ പരിഹസിച്ച്‌​ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാ. കോണ്‍ഗ്രസിനെ പോ​െല ഒരു പ്രതിപക്ഷത്തെ ലഭിച്ചത്​ ഭാഗ്യമാണെന്നും അമിത്​ ഷാ പറഞ്ഞു. ദശകങ്ങളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്​ അധ്യക്ഷ​​െന്‍റ മൂന്നു തലമുറ എന്തു ചെയ്​തു എന്ന്​ പറയുന്നതിന്​ പകരം കേന്ദ്ര സര്‍ക്കാര്‍ ഇതു ​െചയ്യുന്നില്ല, അതു ​െചയ്യുന്നില്ല എന്നു പറഞ്ഞ്​ Read More …

മലയാളി യുവാവ് ബെഹ്റിനില്‍ കുത്തേറ്റു മരിച്ച നിലയില്‍

കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവേറ്റില്‍ ഹൗസില്‍ ചിന്ദുദാസ്(30) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ചിന്ദുദാസ് ബഹ്റിനില്‍ വന്നിട്ടു രണ്ടു മാസമേ ആയിട്ടുള്ളു. മുമ്ബ് ഖത്തര്‍, യു എ ഇ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 38 കാരനെ അറസ്റ്റ് ചെയ്തതായി ബെഹ്റിന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മാധ്യമങ്ങളില്‍ ‘ദളിത്’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കോടതി

നാഗ്പുര്‍: മാധ്യമങ്ങളില്‍ ‘ദളിത്’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ രേഖകളില്‍നിന്നും ‘ദളിത’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുന്‍പ് പങ്കജ് മെശ്രാം എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. Read More …

ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്

ചാലക്കുടി•ഭൂമി കൈയ്യേറിയെന്ന ആരോപണത്തില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്. ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കി. കൈയ്യേറ്റമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല.