ട്രംപ്​ ടവറില്‍ തീപിടുത്തം; ഒരു മരണം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണാള്‍ഡ് ട്രംപി​​​​​െന്‍റ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനയുടെ നാലംഗങ്ങള്‍ക്ക്​ തീപിടുത്തത്തില്‍ പരിക്കേറ്റു. ട്രംപ്​ ടവറിലെ താമസക്കാരനായ 67കാരനാണ്​ മരിച്ചത്​. അഗ്നിശമന സേനാംഗങ്ങള്‍ ഇയാളെ കണ്ടെത്തുമ്ബോള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്​ഥീരീകരിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ്​ തീ പടര്‍ന്നത്. അപ്പാര്‍ട്ട്​മ​​​​െന്‍റുകളും ഒാഫീസുകളുമുള്ള 50 Read More …

അച്ഛാദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങള്‍ സമ്മാനിക്കുന്നു: രമേശ് ചെന്നിത്തല

അച്ഛാദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങള്‍ സമ്മാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിപി പ്രസിഡണ്ട് എംഎം ഹസന്‍ നയിക്കുന്ന ജനമോചന യാത്ര കാസര്‍കോട് ചെര്‍ക്കളത്തു നിന്നും ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ നാലുവര്‍ഷത്തെ ഭരണം സമ്മാനിച്ചത് ദുരിതം മാത്രമാണ്. ഇന്ധനവില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് Read More …

രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുന്നു: എം എം ഹസന്‍

രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുകയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസന്‍ പറഞ്ഞു. കാസര്‍കോട് നിന്നും ആരംഭിക്കുന്ന ജനമോചന യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വത്തേയും ജനാധിപത്യത്തേയും തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നു. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് മോഡിയുടേയും ബി.ജെ.പിയുടേയും ശ്രമം. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇന്ധവില വര്‍ദ്ധനവിന്റെ പേരില്‍ നികുതി Read More …

ബില്ല് തിരിച്ചയച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമല്ലെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം : കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ല് തിരിച്ചയച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഗവര്‍ണറുടെ നടപടിയില്‍ വിയോജിപ്പില്ല. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. തുടര്‍നടപടി പ്രതിപക്ഷവുമായി ചേര്‍ന്ന് ആലോചിച്ച്‌ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരം വെച്ചാണ് ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചത്. ബില്ല് നിലനില്‍ക്കുന്നതല്ലെന്ന് Read More …

‘മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട് അംഗീകരിക്കില്ല

മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനെതിരേ നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സൗദി നഗരം ചാമ്ബലാക്കാനെത്തിയ ഒരു മിസൈല്‍ കൂടി തകര്‍ത്തു

റിയാദ്• സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് യമനില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഫോഴ്സ് തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മിസൈല്‍ വിക്ഷേപിച്ചതെന്നും ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം നയിക്കുന്ന അറബ് സഖ്യ സേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി പറഞ്ഞു. സാധാരണക്കാരെയും താമസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂത്തി വിമതര്‍ Read More …

യുവനടി പരസ്യമായി വസ്ത്രമഴിച്ചു; വ്യത്യസ്തമായ പ്രതിഷേധം

ഹൈദരാബാദ്: സിനിയില്‍ അവസരം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ ശരീരം കാഴ്ചവച്ചുവെന്ന ആരോപണത്തിന് പിന്നാലെ പൊതുസ്ഥലത്ത് പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകങ്ങള്‍ നിരവധിയാണെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ മേഖലയില്‍ അഭ്രപാളിക്ക് പിന്നില്‍ നടക്കുന്ന അശ്ലീലതകളെ കുറിച്ച് അടുത്തിടെ നിരവധി നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പരസ്യമായി പ്രതിഷേധം Read More …

മോദി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം ; ജിഗ്‌നേഷ് മേവാനിക്കെതിരെ കേസ്‌

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ച്‌ ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ പൊലീസ് കേസ്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ നടന്ന ചടങ്ങിനിടെ ജിഗ്‌നേഷ് പ്രകോപനപരമായ പരാമര്‍ശം നടത്തിയതെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. ചിത്രദുര്‍ഗ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ടി ജയന്ത് നല്‍കിയ പരാതിയിലാണ് നടപടി. കസേരകള്‍ Read More …