മോദി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം: സീതാറാം യെച്ചൂരി

ഡല്‍ഹി: രാഷ്ട്രീയ അഴിമതികളെ നിയമവിധേയമാക്കാനാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ട് വന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ അനുവദിക്കുന്ന ബോണ്ട് വ്യവസ്ഥ ഭരണഘടന വിരുദ്ധമെന്നും യെച്ചൂരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇലക്‌ട്രല്‍ ബോണ്ട് കൊണ്ട് വന്ന മോദി Read More …

പത്മാവതിനെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച്‌ കര്‍ണിസേന

ന്യൂഡല്‍ഹി: വിവാദ ചിത്രം പത്മാവതിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ കര്‍ണിസേന. പത്മാവതിനെ പിന്തുണച്ചുകൊണ്ട് കര്‍ണിസേന രംഗത്തെത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം വ്യാജമാണെന്നാണ് കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റായ വാര്‍ത്ത നല്‍കിയത് വ്യാജ കര്‍ണിസേനയാണെന്നും അദ്ദേഹം വ്യക്തമാക്കി. പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ Read More …

കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാന്‍ റഷ്യ ഒരുങ്ങുന്നു ; പെന്റഗണ്‍

വാഷിംഗ്ടണ്‍: ശത്രു രാജ്യങ്ങള്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാന്‍ റഷ്യ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍. യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ റിപ്പോര്‍ട്ടനുസരിച്ച്‌ റഷ്യ കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യ വികസിപ്പിക്കാനൊരുങ്ങുന്ന ന്യൂക്ലിയര്‍ ടോര്‍പിഡോ അഥവാ ആണവ ആയുധം, കടലിനടിയിലൂടെ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിക്കാനുള്ള Read More …

കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന ആശങ്ക വേണ്ട: സംശയത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംശയത്തിന്റെ പേരില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവമാധ്യമങ്ങളിലെ Read More …

പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു: ചെന്നിത്തല

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരിസ്ഥിതി കമ്മറ്റിയില്‍ ഇരിക്കുന്ന ഒരു വ്യക്തി പരിസ്ഥിതിക്ക് വെല്ലുവിളി നേരിടുന്ന നിര്‍മാണ പ്രവൃത്തികള്‍ നടത്തുകയാണെന്നും ഈ കമ്മിറ്റിയില്‍ നിന്നും എംഎല്‍എയെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു. പി വി അന്‍വറിന്റെ നിയമ ലംഘനങ്ങള്‍ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച സമരജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …

ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം : ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ്സ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള. പ്രശ്നം പരിഹരിച്ചാലേ പ്രവര്‍ത്തകരേ സജീവമായി രംഗത്തിറക്കാന്‍ പറ്റൂവെന്നും പിള്ള പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയും വേഗം മുന്നണി പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ പിന്‍തുണയുള്ള പാര്‍ട്ടി കേരളകോണ്‍ഗ്രസ് Read More …

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം സഹകരണവകുപ്പ് ഏറ്റെടുത്തു

തിരുവനന്തപുരം: ബജറ്റ് നിര്‍ദേശപ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ കുടിശ്ശികയുടെ ആദ്യ  ഗഡുവായി 284 കോടി രൂപ അടുത്ത മാസം സഹകരണ ബാങ്കുകള്‍ വഴി നല്‍കുമെന്ന്  മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സഹകരണ വകുപ്പ് നടപടി തുടങ്ങിയത്.  ഒരു മാസത്തെ പെൻഷൻ വിതരണത്തിന് മാത്രം വേണ്ടത് 60 കോടി രൂപയാണ്.  Read More …

പി.വി അന്‍വറിന്‍റെ പാര്‍ക്കില്‍ കലക്ടറുടെ രഹസ്യ പരിശോധന

പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ പരിശോധന. രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ യു.വി ജോസ് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ റവന്യു വകുപ്പിന് സമര്‍പ്പിക്കും. ദുരന്ത നിവാരണ നിയമങ്ങള്‍ ലംഘിച്ചതായി കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം.