കൊച്ചിയില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ മയക്കുമരുന്ന്

കൊച്ചി: കൊച്ചിയില്‍ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കൊച്ചി സ്വദേശിയുടെ പേരില്‍ ഹോങ്കോങില്‍ നിന്നും പാഴ്‌സലായി വന്ന മയക്കുമരുന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. പാര്‍ട്ടികളില്‍ ഉപയോഗിച്ചു വരുന്ന ആംഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കിലോയ്ക്ക് 2 കോടി രൂപയാണ് ഇതിന്റെ വില.120 ബോട്ടിലുകളിലായി അര കിലൊഗ്രാം ആംഫിറ്റമിനാണ് കസ്റ്റംസ് പിടികൂടിയത്. കൊച്ചി Read More …

ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്. കേസില്‍ സിജെഎം കോടതി കുറ്റവിമുക്തനാക്കിയ ശശീന്ദ്രന്‍ വ്യഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ, Read More …

മഞ്ചേശ്വരത്ത് ട്രെയിന്‍ എഞ്ചിന്‍ തട്ടിമരിച്ചത് സഹോദരിമാരും മകനും

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ എഞ്ചിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ ആമിന (45), ആയിഷ(43),താമില്‍ (3) എന്നിവരാണ് മരിച്ചത്. ആമിനയും ആയിഷയും സഹോദരിമാരാണ്. ആയിഷയുടെ മകനാണ് തമില്‍. ബുധനാഴ്ച 12 മണിയോടെയാണ് അപകടം. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഇവര്‍ പാളം Read More …

ഇന്ത്യയെ നടുക്കി ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി

ഇന്ത്യയെ നടുക്കി ഭൂചലനം. ദില്ലിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. കനത്ത ഭൂചലനത്തില്‍ അഫ്ഗാനും നടുങ്ങി. അഫ്ഗാനില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ ഹിന്ദ്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭുചലനം എത്രത്തോളം ആഘാതം ഉണ്ടാക്കിയെന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ റിമാന്റ് നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രുവരി 7 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടിയത്. അതേ സമയം രണ്ടാം പ്രതി മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്റെ അഭിഭാഷകന്‍ കോടതിയില്‍ വീണ്ടും ഹരജി നല്‍കി. ഹരജി കോടതി നാളെ പരിഗണിക്കും. കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള Read More …

സിബിഐ അന്വേഷണം തുടങ്ങി; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

സഹോദരന്‍ ശ്രീജിവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ അനിശ്ചിത കാല സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ടന്നും ശ്രീജിത്ത് സൂചിപ്പിച്ചു. സിബിഐക്ക് മൊഴി കൊടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശ്രീജിത്ത്.

കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷ വിരുദ്ധ നിലപാടില്ല; മാണിക്ക് മറുപടിയുമായി പി ജെ ജോസഫ്

കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷക വിരുദ്ധ നിലപാടില്ലെന്ന് പി ജെ ജോസഫ്. കെ എം മാണിക്കുള്ള മറുപടിയായാണ് പി ജെ ജോസഫ് ഇങ്ങനെ പറഞ്ഞത്. മുന്‍പ് കോണ്‍ഗ്രസില്‍ അങ്ങിനെ ഉണ്ടായിരുന്നു അത് ഞങ്ങള്‍ പറഞ്ഞ് തിരുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്നായിരുന്നു പ്രതിച്ഛായയില്‍ കെ എം മാണിയുടെ ലേഖനത്തിനെതിരെയാണ് പി ജെ ജോസഫ് ഇങ്ങനെ പ്രതികരിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ Read More …

വീടുകളുടെ ചുവരുകളിലെ കറുത്ത സ്റ്റിക്കറിന് വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വീടുകളുടെ ചുവരുകളില്‍ ഈയിടെയായി പ്രത്യക്ഷപ്പെട്ടുവരുന്ന കറുത്ത സ്റ്റിക്കറിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജി.മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നും Read More …