സ്വന്തം തട്ടകത്തില്‍ തകര്‍ന്നു തരിപ്പണമായി ബിജെപി; നേട്ടം കൊയ്ത് കോണ്‍ഗ്രസ്

ദില്ലി: ബിജെപി അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ അല്‍വാര്‍, അജ്മീര്‍ ലോകസഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഘട്ട് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നു തരിപ്പണമായി. മൂന്നു സീറ്റിലും മുന്നേറുന്ന കോണ്‍ഗ്രസാണ് ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. വസുന്ധരരാജാ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തു ഈ വര്‍ഷം പകുതിയോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായയുള്ള സെമി Read More …

കോര്‍പ്പറേറ്റുകളുടെയും വന്‍കിടക്കാരുടയും ബഡ്ജറ്റ്: ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റ് കോര്‍പ്പറേറ്റുകളെയും വന്‍കിടക്കാരെയും പരിധിവിട്ട് സഹായിക്കുകയാണ് ഈ ബഡ്ജറ്റിലൂടെയെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. കോര്‍പ്പറേറ്റ് നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചു. പക്ഷേ, നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം നട്ടല്ലൊടിഞ്ഞ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ചെറുകിട സ്വയം തൊഴില്‍ സംരംഭകര്‍ക്കും ഒരു പരിഗണയും ബഡ്ജറ്റില്‍ നല്‍കിയില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പെട്രോള്‍ ഉല്‍പന്നങ്ങളുടെ നികുതി Read More …

ശുദ്ധവായു പത്തനംതിട്ടയില്‍; വായുമലിനീകരണം ഏറ്റവും കൂടുതല്‍ ദില്ലിയില്‍

ദില്ലി: രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ടയാണെന്ന് പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് സംഘടന.26 ആണ് പത്തനംതിട്ടയിലെ വായു ഗുണനിലവാരസൂചിക.കേരളത്തില്‍ വായുമലിനീകരണം ഏറ്റവും കൂടുതല്‍ തൃശൂരിലാണ്,55 ആണ് സൂചിക.ഗുണനിലവാരസൂചിക 60 വരെ സുരക്ഷിതമാണ്.കേരളത്തില്‍ ഒരിടത്തും 60 ല്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടില്ല.ഇത്തരത്തില്‍ സൂചിക 60 കടക്കാത്ത ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം Read More …

വയനാട് മെഡിക്കല്‍ കോളേജിന് 44 കോടി

തിരുവനന്തപുരം > വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടിയുള്ള ആക്സസ് റോഡിന്റെ നിര്‍മ്മാണത്തിന് 3 കോടി രൂപയുടെയും ആശുപത്രി കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യ നിര്‍മ്മിതിക്കായി 41കോടി രൂപയുടെയും ഭരണാനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി നിയസഭയെ അറിയിച്ചു. വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്ന മുഴുവന്‍ ഭൂമിയും പൊതുമരാമത്ത് വകുപ്പിന് കൈമാറാനും ഉത്തരവായി. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്റെ എസ്.പി.വി ആയി ഇന്‍കെലിനെ ചുമതലപ്പെടുത്തിയത് Read More …

ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകും; സാമ്പത്തിക പരിഷ്‌ക്കരണ പരിപാടി വിജയം

ഡല്‍ഹി: സാമ്പത്തിക പരിഷ്‌ക്കരണ നടപടിയില്‍ വിജയമെന്ന് അരുണ്‍ ജെയ്റ്റിലി. ഇന്ത്യ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബജറ്റവതരണ ത്തിനിടെയാണ് അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.ഉത്പാദന മേഖലയില്‍ വളര്‍ച്ച, നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്.നോട്ടു നിരോധനം നികുതി അടവില്‍ മാറ്റം വരുത്തിയെന്നും ബജറ്റില്‍ പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പാര്‍ലമെന്റില്‍ ബജറ്റവതരണം ആരംഭിച്ചു. Read More …

കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കോവൂര്‍ വെള്ളിമാടുകുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജംഗ്ഷനിലാണ് അപകടം. കാറും ബസും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജപ്പാനില്‍ വൃദ്ധ ഭവനത്തില്‍ തീപിടുത്തം ; 11 പേര്‍ കൊല്ലപ്പെട്ടു

ടോക്കിയോ : വടക്കന്‍ ജപ്പാനിലെ വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഹോങ്കൈഡോ ദ്വീപിലെ സപോറോ നഗരത്തില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും ,അപകടത്തില്‍പ്പെട്ടവരെ ഇനിയും തിരിച്ചറിയാന്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായമായവര്‍ക്ക് തൊഴിലും ,ഭക്ഷണവും സഹായവും നല്‍കി അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന Read More …

ജനാദ്രിയ ദേശീയ ഉല്‍സവം: സൗദിയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ സുഷമാ സ്വരാജ് നയിക്കും

ജിദ്ദ: സൗദി ദേശീയ പൈതൃക-സാംസ്കാരികോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നയിക്കും. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അവസരം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ പാരമ്ബര്യവും Read More …