കര്‍ണിസേന നേതാവ് സൂരജ് പാല്‍ അമു ബി.ജെ.പിയില്‍ നിന്നും രാജിവച്ചു

ഗുരുഗ്രാം: പത്മാവദ് ചിത്രവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയ സൂരജ് പാല്‍ അമു ബി.ജെ.പിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും രാജിവച്ചു. ചിത്രത്തിനെതരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ നടത്തിയ കര്‍ണി സേനയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് പാല്‍ അമു. കഴിഞ്ഞ ദിവസം ഹരിയാന ബി.ജെ.പി അദ്ധ്യക്ഷന്‍ സുഭാഷ് ബരാലയ്ക്കാണ് സൂരജ് പാല്‍ തന്റെ രാജിക്കത്ത് നല്‍കിയത്. വിവാദ Read More …

മഹാരാഷ്ട്രയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ചു മരിച്ചു

ധൂലെ: മഹാരാഷ്ട്രയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ പ്രാദേശിക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇന്‍സ്പെക്ടര്‍. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; ബജറ്റ് ജനപ്രമാകുമെന്ന് സൂചനകള്‍

ഡല്‍ഹി: ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് സൂചന നല്‍കി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയും രംഗത്തെത്തി. സാധാരണക്കാര്‍ക്കു ഗുണകരമാകുന്ന നല്ല ബജറ്റാകുമെന്ന് മന്ത്രി പറഞ്ഞു. അരുണ്‍ ജെയ്റ്റ്ലി-നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ Read More …

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: രണ്ടു ലോക്സഭാ സീറ്റിലും ലീഡ് ചെയ്ത് കോണ്‍ഗ്രസ്

ജയ്പൂര്‍: ജനുവരി 29ന് രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരഭിച്ചു. രാജസ്ഥാനില്‍ അല്‍വര്‍, അജ്മീര്‍ എന്നീ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. അല്‍വര്‍ ലോക്സഭാ മണ്ഡലത്തില്‍ 30,595 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. അതേസമയം, അജ്മീര്‍ ലോക്സഭാ Read More …

കുവൈറ്റില്‍ പിരിച്ചുവിട്ട വിദേശികളുടെ താമസാനുമതി ആറുമാസത്തേക്കു കൂടി നീട്ടി

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്കരണം കര്‍ശനമാകുമ്ബോള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിക്കാന്‍ നോട്ടീസ് നല്‍കിയ വിദേശികളുടെ താമസാനുമതി ആറുമാസത്തേക്കു കൂടി നീട്ടി നല്‍കി. മക്കളുടെ പഠന സംബന്ധമായ പ്രയാസം കണക്കിലെടുത്താണ് പിരിച്ചു വിടുന്ന ജീവനക്കാര്‍ക്ക് ആറുമാസം കൂടി സമയം അനുവദിക്കുന്നത്. ധനകാര്യമന്ത്രി അധ്യക്ഷനായുള്ള സിവില്‍ സര്‍വിസ് കമീഷന്‍ ഭരണസമിതിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018 ജനുവരിയോടെ Read More …

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. രാഷ്ര്ടീയ  ലക്ഷ്യങ്ങളുള്ള ചിലരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ര്ടീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള സര്‍വകക്ഷി യോഗങ്ങളും ഫലം കാണുന്നിലെ്ളന്നും അദ്ദേഹം  പറഞ്ഞു. അതേസമയം, ബസ് ചാര്‍ജ് വര്‍ധനയുണ്ടാകുമെന്ന സൂചനയും സഭയില്‍ മുഖ്യമന്ത്രി നല്‍കി.

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. ഇന്ധനവില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും പിണറായി നിയമസഭയില്‍ അഭിപ്രായപ്പെട്ടു. ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് Read More …

ഹര്‍ജിയും സത്യപ്രതിജ്ഞയും തമ്മില്‍ ബന്ധമില്ല : എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: ഹണിട്രാപ് കേസില്‍ തനിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജിയും വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയും തമ്മില്‍ ബന്ധമില്ലെന്ന് മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍. ഹര്‍ജിയുടെ കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്. ഇന്ന് രാവിലെയാണ്, കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ Read More …