ബലാത്സംഗകേസില്‍ പാമ്പാടി ആശ്വാസ ഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍

കോട്ടയം: പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.

കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി അഞ്ചാം തവണയും; പൂപ്പൊലി കാണാന്‍

അമ്പലവയല്‍: കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടേരി ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൂപ്പൊലിയില്‍ എത്തി. ജില്ലയിലെ ഭിന്നശേഷിക്കാരായ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് മുണ്ടേരി ബഡ്‌സ് മാനസികാരോഗ്യ വിദ്യാലയം. കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷവും പൂപ്പൊലിയില്‍ പ്രവേശനം സൗജന്യമായിരുന്നു. അദ്ധ്യാപകരും, രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് വിദ്യാര്‍ത്ഥികളുമായി Read More …

അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകാന്‍ ഓപ്ര വിന്‍ഫ്രി ?

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമോ ? തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങില്‍ വിന്‍ഫ്രി നടത്തിയ പ്രസംഗമാണ് നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്തെത്തുമെന്ന വിലയിരുത്തലിലേയ്ക്ക് ജനങ്ങളെ നയിച്ചിരിക്കുന്നത്.     ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയുന്ന Read More …

എ.കെ.ജി പരാമര്‍ശം: ബല്‍റാമിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: എ.കെ.ജിയ്‌ക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വി.ടി. ബല്‍റാം എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.       ബല്‍റാമിന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ; ചിലവായ തുക പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ചിലവില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ ഇടപെടാനൊരുങ്ങി സിപിഎം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുന്തനിവാരണ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യൂ സെക്രട്ടറി Read More …

ഓഖി ഫണ്ട് ദുരുപയോഗം: മുഖ്യമന്ത്രിക്കെതിരേ അഴിമതിക്കേസ് എടുക്കണം ഹസന്‍

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഓഖി ഫണ്ട് ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ആവശ്യത്തിനു വിനിയോഗിക്കുകയാണു ചെയ്തത്. എട്ടു ലക്ഷം രൂപയുടെ അഴിമതിയാണ് മുഖ്യമന്ത്രി നേരിട്ടു നടത്തിയിരിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു. തങ്ങള്‍ അറിയാതെയാണു ഓഖി ഫണ്ടില്‍ നിന്നു തുക Read More …

കേരള മുഖ്യമന്ത്രി ആവാന്‍ മമ്മൂട്ടി

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വേഷമിടാന്‍ ആണ് ഇപ്പോള്‍ മമ്മൂട്ടി ഒരുങ്ങുന്നത്. മമ്മൂട്ടി ഒരു തമിഴ് ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമാണ്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരു മന്ത്രിയുടെ വേഷത്തില്‍ എത്തിയത്. Read More …

എന്‍കെ അബൂബക്കര്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: കെഎടിഎഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ണ്ണാടക പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ പിസി ജാഫര്‍ എെഎഎസിന്‍െറ പിതാവുമായ എന്‍കെ അബൂബക്കര്‍ മാസ്റ്റര്‍ (65) ബാംഗ്ലൂര്‍ അഭയ ഹോസ്പിറ്റലില്‍ വെച്ച്‌ അന്തരിച്ചു.ശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.     പറക്കുന്ന് നൂറുല്‍ ഹുദാ മദ്രസ്സാ , ആവിലോറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ Read More …