നിര്‍മാണത്തിന് കുഞ്ഞാലിക്കുട്ടിയുടെ സ്വന്തംപണവും; അരീക്കുളം കോളനിക്കാര്‍ ഇനി സസുഖം ഒറ്റ വീട്ടില്‍

മലപ്പുറം: ഒരു കൂരയ്ക്കിരുപുറമുള്ള വാസത്തിനറുതി, അരീക്കുളം ലക്ഷംവീട് കോളനിക്കാര്‍ ഇനി ഒറ്റ വീട്ടില്‍ താമസിക്കും. നവീകരിച്ച 20 വീടുകള്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി കുടുംബങ്ങള്‍ക്ക് കൈമാറി. കുഞ്ഞാലിക്കുട്ടി മണ്ഡലം എം.എല്‍.എ ആയിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ചു ഒരു കോടി ഉപയോഗിച്ചാണ് വീടുകള്‍ നവീകരിച്ചത്. ഒന്നാം ഘട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് പൂര്‍ത്തിയായിരുന്നെങ്കിലും വാസയോഗ്യമായിരുന്നില്ല. രണ്ടാം Read More …

ഇവയാണ് അബുദാബിയില്‍ കുറഞ്ഞ ചിലവില്‍ ജീവിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍

2017 ല്‍ അബുദാബിയില്‍ പ്രോപ്പര്‍ട്ടി വിലയും അപാര്‍ട്ട്‌മെന്റ് റെന്റുകളും ഇടിഞ്ഞു. മുഹമ്മദ് ബിന്‍ സായിദ് സിറ്റി ഏറ്റവും വിലക്കുറവുള്ള പ്രദേശമായി മാറിയിരിക്കുകയാണ്. 2017 ഓടെ ഈ സ്ഥലത്ത് വാടക 12.5 ശതമാനായി മാറിയിരിക്കുകയാണ്. 30,000 ദിര്‍ഹത്തിനും 47,000 ദിര്‍ഹത്തിനും 65,000 ദിര്‍ഹത്തിനുമൊക്കെ ഇവിടെ വാടകയ്ക്ക് ലഭിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ വിലയുള്ള സ്ഥലമായി കോര്‍ണീക് മേഖല Read More …

പീസ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനം വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണമെന്ന് കെപിഎ മജീദ്

വയനാട്: പീസ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനം സംസ്ഥാനസര്‍ക്കാര്‍ വിദ്യഭ്യാസമേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാവിവത്കരണത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി കെപിഎ മജീദ്. പീസ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനത്തിന്റെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തുന്നു എന്നാണെങ്കില്‍ അത് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ കാവിവത്കരണം നടക്കുന്നുണ്ട്. കളക്ടറുടെ ഉത്തരവ് മറികടന്ന് Read More …

യു ഡി എഫ് ബഹിഷ്‌ക്കരണം തുടരുന്നു; മര്‍ക്കസ് റൂബി ജൂബിലിക്ക് ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പിന്നാലെ കെ മുരളീധരനും എത്തിയില്ല

കോഴിക്കോട്: മര്‍ക്കസ് റൂബി ജൂബിലിക്ക് ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പിന്നാലെ കെ മുരളീധരനും എത്തിയില്ല. ഇന്നലെ നടന്ന സൗഹാര്‍ദ്ദ സമ്മേളനത്തില്‍ അവസാന നിമിഷം മുരളീധരന്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേദിയില്‍ വെച്ച് നല്‍കിയ പരിപാടിയുടെ നോട്ടീസിലും കെ.മുരളീധരന്റെ പേരുണ്ടായിരുന്നു. എന്നാല്‍ എം.കെ രാഘവന്‍ എംപി പരിപാടിക്ക് എത്തിയെങ്കിലും എംകെ രാഘവന്‍ Read More …

ശരീരം തളര്‍ന്നിട്ടും തളരാത്തമനസ്സുമായി മുഹമ്മദ്‌ഷെമീം പൂപ്പൊലിയില്‍

അമ്പലവയല്‍: ശരീരം തളര്‍ന്നിട്ടും  മനസ്സു തളരാതെ  പൂതാടി ശ്രീനാരായണ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെമീം പൂപ്പൊലിയിലെത്തി. വരദൂര്‍ വരടിക്കൂത്ത് വീട്ടില്‍ അഷറഫിന്റെയും റംലയുടെയും മകനായ ഷെമിം അഞ്ചാം വയസ്സില്‍ ആശുപത്രി അധികൃതരുടെ ഒരു നിമിഷത്തെ അശ്രദ്ധമൂലമാണ് അരക്കുതാഴെ തളര്‍ന്ന് വീല്‍ച്ചെയറിലായത്. ഭിന്നശേഷിമൂലം നാല് ചുവരുകള്‍ക്കുളളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും Read More …

വയനാട് ചുരം സത്യാഗ്രഹ സമരം യുഡിഎഫ് ഏറ്റെടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

താമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി നടത്തുന്ന സത്യഗ്രഹ സമരം മുസ്ലിംലീഗ് പാര്‍ട്ടിയും യുഡിഎഫും ഏറ്റെടുക്കുന്നതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. അടിവാരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പു മന്ത്രിയെയും ചുരത്തിന്റെ Read More …

ത്യാഗരാജ കീര്‍ത്തനം മുറിഞ്ഞു; ദുരദര്‍ശനെ വിറപ്പിച്ച് നിര്‍മ്മല സീതാരാമന്‍

ദില്ലി: ദൂരദര്‍ശനെതിരെ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമാന്‍. ത്യാഗരാജ കീര്‍ത്തനം മുറിച്ച് പരസ്യ സംപ്രേഷണം ചെയ്തതിനാണ് ദൂരദര്‍ശനെ മന്ത്രി ശകാരിച്ചത്. തിരുവായൂര്‍ ത്യാഗരാജ സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന തത്സമയ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു സംഭവം. ചിന്താശുന്യമായ നടപടിയെന്നായിരുന്നു മന്ത്രി ഇതിനെ കുറിച്ച് പ്രതികരിച്ചത്. പഞ്ചരത്‌ന കൂര്‍ത്തനം പാടി പരിപാടി അവസാനിപ്പിക്കാന്‍ കാത്തിരിക്കവെയാണ് സംഭവം നടന്നത്. മന്ത്രിയുടെ Read More …

ഗുര്‍മീതിന്റെ അനുയായി നടത്തുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; പോലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടികളുമായി നടത്തിപ്പുകാരന്‍ തുരങ്കം വഴി രക്ഷപെട്ടു

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുയായി നടത്തിയിരുന്ന പെണ്‍വാണിഭ സംഘത്തില്‍ പോലീസ് റെയ്ഡ്. കൊല്‍ക്കത്തയിലെ ബുരാബസാറിലാണ് സംഭവം. പ്രമോദ് സിംഗാനിയ എന്നയാളാണ് സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരന്‍. പോലീസ് റെയ്ഡിനെത്തിയപ്പോള്‍ ഇയാള്‍ ഭൂഗര്‍ഭ തുരങ്കം വഴി രക്ഷപെട്ടു. പോലീസ് എത്തിയാല്‍ രക്ഷപെടുന്നതിനായി പെണ്‍വാണിഭ കേന്ദ്രത്തിന്റെ അടിയിലൂടെ നിര്‍മ്മിച്ച തുരങ്കം Read More …