സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ എകെ നാരായണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെകെ ശൈലജ, എകെ ബാലന്‍, ടിപി രാമകൃഷണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ Read More …

സിഡ്‌കോ അഴിമതി: സജി ബഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സിഡ്‌കോ എംഡിയായിരുന്ന കാലയളവില്‍ സജി ബിഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശം നല്‍കി. വകുപ്പിന് സംഭവിച്ച വീഴ്ച പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു. അഴിമതി കേസില്‍ പ്രതിയായ സജിയ്ക്ക് അനുകൂല കോടതി വിധി ലഭിക്കാന്‍ കാരണം വ്യവസായ വകുപ്പിലെ ചിലര്‍ ഒത്തുകളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. സിഡ്‌കോ എംഡിയായിരിക്കെ സജി ബഷീറിനെതിരെ പത്തിലധികം Read More …

കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊച്ചി: കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തി. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു.       മൃതദേഹത്തിന് 10 മാസത്തെ പഴക്കമുള്ളതായി സംശിയിക്കുന്നതായി പോലീസ് പറഞ്ഞു.

കാലിത്തീറ്റ കുംഭകോണം: ലാലുവിന് തുറന്ന ജയില്‍

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നര വര്‍ഷം ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ കേസിലെ 16 കുറ്റവാളികള്‍ക്കും തുറന്ന ജയില്‍. സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിംഗാണ് കുറ്റവാളികളെ തുറന്ന ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ശിക്ഷയുടെ കാലാവധി ആറു മാസമായി കുറച്ചു നല്‍കണമെന്നും കുടുംബത്തോടൊപ്പം കഴിയുന്നതിന് ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കുറ്റക്കാരില്‍ ഒരാള്‍ Read More …

നീചന്മാര്‍പോലും സ്വീകരിക്കാത്ത അധമസംസ്‌കാരമാണ് ബല്‍റാമിന്റെതെന്ന് പന്ന്യന്‍

തിരുവനന്തപുരം: വി.ടി ബല്‍റാമിന്റെ എ.കെ.ജി പരാമര്‍ശത്തിനെതിരെയുള്ള വിമര്‍ശനം തുടരുന്നു. മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണ് വി.ടി ബല്‍റാം പ്രകടിപ്പിച്ചതെന്ന് പറഞ്ഞ് വളരെ രൂക്ഷമായ ഭാഷയിലാണ് സി.പി.!ഐ നേതാവ് പന്ന്യന്‍ ഇതിനോട് പ്രതികരിച്ചത്.   എ.കെ.ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. മഹാനായ കമ്മൂണിസ്റ്റ് പോരാളി Read More …

അടൂരില്‍ ബൈക്കപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: എംസി റോഡില്‍ അടൂര്‍ വടക്കടത്തുകാവില്‍ മിനിലോറി ബൈക്കുമായി കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ വിശാദ്, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്.   കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മൂവരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ബൈക്കും മിനിലോറിയും വലിയ വേഗത്തിലായിരുന്നു. മൂവരും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ അടൂര്‍ ജനറലാശുപത്രിയിലേക്ക് മാറ്റി.

അവിഹിത ബന്ധം: യു.എ.ഇയില്‍ അവിവാഹിതരായ യുവാവിനും യുവതിയ്ക്കും ശിക്ഷ

അബുദാബി:  വിവാഹിതരാകാതെ ബന്ധപ്പെടുകയും അടുത്തിടപഴകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്ത യുവാവിനും യുവതിയ്ക്കും ഒരു വര്‍ഷം ജയില്‍ ശിക്ഷ. ജയില്‍ ശിക്ഷ ഒഴിവാക്കുകയും പിഴമാത്രം ഈടാക്കാന്‍ വിധിക്കുകയും ചെയ്ത അപ്പീല്‍ കോടതി വിധി തള്ളിക്കൊണ്ടാണ് അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതിയുടെ വിധി. അവിഹിതബന്ധം പുലര്‍ത്തുകയും ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്ത കേസില്‍ അറബ് യുവവിനും സ്ത്രീയ്ക്കും Read More …

സച്ചിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെന്‍ഡുല്‍ക്കറെ ശല്യപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥിയാണ് പൊലീസ് പിടിയിലായത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കടെ ഓഫീസില്‍ നിന്നും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. യുവാവ് Read More …