അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഗഡ്ചിരോളി: മഹാരാഷ്ട്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കല്ലേദ് ഗ്രാമത്തിന് സമീപത്തെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സി 60 കമാന്‍ഡോകളുടെ സംഘം പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. മാവോയിസ്റ്റുകള്‍ കമാന്‍ഡോകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കമാന്‍ഡോകള്‍ പ്രത്യാക്രമണം നടത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് Read More …

നരേന്ദ്രഭായിയെ പോലെയല്ല, താനൊരു മനുഷ്യനാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ട്വിറ്ററില്‍ തനിക്കു പറ്റിയ അമളിയെ കളിയാക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുഹൃത്തുക്കളെ, നരേന്ദ്രമോദിയെ പോലെയല്ല, താനൊരു മനുഷ്യനാണെന്നായിരുന്നു രാഹുലിന്റെ മറുപടി ട്വീറ്റ്. ” ബി.ജെ.പി സൃഹൃത്തുക്കളെ. ഞാന്‍ നരേന്ദ്രഭായിയെ പോലെയല്ല, മനുഷ്യനാണ്. ജീവിതത്തിനെ കൂടുതല്‍ രസകരമാക്കുന്നത് നമുക്ക് പറ്റുന്ന ചെറിയ അമളികളാണ്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദിയുണ്ട്. അത് Read More …

പണനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: നിരക്കുകളില്‍ വ്യത്യാസംവരുത്താതെ റിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും. പണപ്പെരുപ്പനിരക്ക് കൂടുന്നതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയാത്തതും കണക്കിലെടുത്താണ് തല്‍ക്കാലം നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി തീരുമാനിച്ചത്. നോട്ട് നിരോധനം ഒരുവര്‍ഷം പിന്നിട്ടതിനുശേഷം നടക്കുന്ന ആദ്യ അവലോകന Read More …

മദ്യം വാങ്ങാനുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രായപരിധി 23 വയസ്സാക്കി ഉയര്‍ത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. നേരത്തെ, 21 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി അബ്കാരി നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

ഇന്റര്‍നെറ്റ് യുഗത്തിലും ശബരിമല അയ്യപ്പന് കത്തയക്കുന്നത് നിരവധി ഭക്തര്‍; കൂടുതലും സ്ത്രീകള്‍

പത്തനംതിട്ട: ഇന്റര്‍നെറ്റ് യുഗത്തിലും ശബരിമല അയ്യപ്പന് കത്തയക്കാന്‍ ആളുകള്‍ നിരവധിയാണ്. സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ആളുകള്‍ കത്തിലൂടെ അയ്യപ്പനുമായി പങ്കുവെക്കുമ്‌ബോള്‍ ശബരിമലയിലെ സാക്ഷാല്‍ അയ്യപ്പനുള്ള കത്തുകള്‍ കൈകാര്യംചെയ്യുന്നത് മറ്റൊരു അയ്യപ്പാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. തീര്‍ത്ഥാടനകാലത്തെ വെറും മൂന്നുമാസം മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റോഫീസില്‍ പക്ഷെ തിരക്കിന് ഒട്ടും കുറവില്ല. അയ്യപ്പന് വരുന്ന കത്തുകളും മണിയോര്‍ഡറുകളുമെല്ലാം കൃത്യമായി തന്നെ Read More …

ഒരു കോടി സ്ത്രീധനമാവശ്യപ്പെട്ട യുവാവിനോട് പണിനോക്കാന്‍ വനിതാ ഡോക്ടര്‍

സൂറത്ത്: അയോധ്യ വിഷയത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബറി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും Read More …

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി

സൂറത്ത്: അയോധ്യ വിഷയത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബറി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും Read More …

നിര്‍മല സീതാരാമന് നന്ദി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്ന് കേരളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നന്ദി അറിയിച്ചു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കടലോര Read More …