അമ്മയും മകളും ഫഌറ്റില്‍ മരിച്ച നിലയില്‍; പതിനഞ്ചുകാരന്‍ മകനെ കാണാനില്ല

നോയിഡ: ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അമ്മയെയും മകളെയും ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന് ശേഷം പതിനഞ്ച് വയസുകാരനായ മകനെ സ്ഥലത്തു നിന്നും കാണാതായത് കുടുതല്‍ ദുരൂഹത പടര്‍ത്തുന്നു. നോയിഡയ്ക്ക് സമീപം ഗൗര്‍ പട്ടണത്തിലെ ഫഌറ്റിന്റെ 14ാം നിലയിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ജലി അഗര്‍വാള്‍ (40), മകള്‍ കനിഹ (12) എന്നിവരാണ് മരിച്ചത്. Read More …

കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം, വി.സിയെ പൂട്ടിയിട്ടു

തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണനെ സിന്‍ഡിക്കേറ്റംഗങ്ങള്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ പൂട്ടിയിട്ടു. രാവിലെ 10ന് സിന്‍ഡിക്കേറ്റ് യോഗം തുടങ്ങി രണ്ട് അജന്‍ഡകള്‍ ചര്‍ച്ചയ്‌ക്കെടുത്ത ശേഷമാണ് അദ്ധ്യാപക നിയമനം പരിഗണിച്ചത്. എല്ലാ സിന്‍ഡിക്കേറ്റംഗങ്ങളും ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് പുറത്തേക്ക് പോവാന്‍ വി.സി ശ്രമിച്ചു. ഇതിനിടെ സിന്‍ഡിക്കേറ്റ് ഹാളിന്റെ രണ്ട് വാതിലുകളും പൂട്ടിയിട്ട് Read More …

ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം വീതം ധനസഹായം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിവിധ വകുപ്പുകള്‍ സംയുക്തമായിട്ടാകും ധനസഹായം നല്‍കുക. ഇതുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നല്‍കും. Read More …

ഓഖി ദുരന്തം; പ്രത്യേക പാക്കേജിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് ദുരിതം ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ നിധിയില്‍ ഇളവ് നല്‍കും. പാക്കേജ് നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയെ രൂപീകരിച്ചു. ദുരിതബാധിതര്‍ക്കായുള്ള ചികിത്സ സഹായമുള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനസഹായം അടിയന്തരമായി വിതരണം Read More …

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം ; തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു തീവ്രവാദ ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നും സ്‌കൈ ന്യൂസ് Read More …

ഓഖി ചുഴലിക്കാറ്റ്; 11 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് നാവികസേന ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് ലക്ഷദ്വീപ് തീരത്ത് എത്തിച്ചു. വൈകാതെ ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ട് ഉപേക്ഷിച്ച ഒരും ബോട്ടും കണ്ടെത്തി. ബിനോയ് മോന്‍ എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന Read More …

2017 ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. ഓണ്‍ ലൈന്‍ റീഡര്‍ പോളിലൂടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്. ലോകത്തെ പ്രധാന നേതാക്കളേയും വ്യവസായികളേയും സിനിമാതാരങ്ങളേയും പിന്തള്ളിയാണ് സല്‍മാന്‍ രാജകുമാരന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. വോട്ടിംഗില്‍ 24 % വോട്ടാണ് 32 കാരനായ Read More …

പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം. കണക്കില്‍പ്പെടാത്ത ഭൂമി കൈവശം വെച്ചെന്നുള്ള പരാതിയിലാണ് അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്‍വറിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ നാല് വില്ലേജ് ഓഫീസുകള്‍ക്ക് കത്ത് നല്‍കി.