ഓഖി രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ചു മുംബൈ തീരത്തു നിന്നും 690 കിലോമീറ്ററും ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 870 കിലോമീറ്ററും അകലെ എത്തിയതായും Read More …

പിണറായിക്ക് വിനയാകുന്നത് വൈകി വരുന്ന വിവേകം!

തിരുവനന്തപുരം: കേരളം കണ്ട വലിയ ദുരന്തം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടും പ്രദേശം സന്ദര്‍ശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതിന് തയ്യാറാകാതിരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് വലിയ വിമര്‍ശമേറ്റുവാങ്ങാന്‍ കാരണമായത്. ‘വൈകി വരുന്ന വിവേക’മാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഉണ്ടായതടക്കം പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയാകുന്നത് എന്ന് വ്യക്തം. . പ്രകടനത്തിലല്ല, പ്രവര്‍ത്തിയിലാണ് കാര്യമെന്ന് ഭരണാധികാരികള്‍ക്ക് അവകാശപ്പെടാമെങ്കിലും Read More …

പത്രങ്ങളില്‍ ചരമ പരസ്യം നല്‍കി മുങ്ങിയ ആള്‍ പിടിയില്‍

കോട്ടയം. ദിനപ്പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം ഒളിവില്‍പോയ മേലുക്കുന്നേല്‍ ജോസഫി (75) നെ കണ്ടെത്തി. കോട്ടത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യ മേരിക്കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം വീടുവിടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ കോട്ടയം കാര്‍ഷിക വികസന ബാങ്കിലെത്തി സ്വര്‍ണമാലയും പണവും ഭാര്യക്ക് Read More …

കോഴിക്കോട് ഡിഫ്ത്തീരിയ ബാധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പേരാവൂര്‍: ഡിഫ്ത്തീരിയ ബാധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.മണത്തണ കല്ലടിമുക്ക് കുന്നോത്ത് കൂലേത്ത് ഉദയകുമാര്‍തങ്കമണി ദമ്ബതികളുടെ മകള്‍ ശ്രീപാര്‍വതി (14) യാണ് മരിച്ചത്.ഇന്നു പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച വിദ്യാര്‍ത്ഥിനി പേരാവൂരിലും പരിയാരത്തും ചികിത്സ തേടിയിരുന്നു.എന്നാല്‍ കുട്ടി അവശനിലയിലായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അവിടെ നിന്നാണ് ഡിഫ്ത്തീരിയ ബാധയാണെന്ന് സ്ഥിരീകരിച്ചത്.പേരാവൂരിലെ Read More …

രണ്ടാനമ്മയുടെ ക്രൂരത; പെണ്‍കുട്ടിയെ കാല്‍ തല്ലിയൊടിച്ച് ചാക്കിലിട്ടു

ചണ്ഡീഗഡ്: രണ്ടാനമ്മയുടെ ക്രൂരമായ ആക്രമണത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലായി. കാലൊടിഞ്ഞ് വീട്ടില്‍ കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ അടിക്കുകയും പിന്നീട് ചാക്കിലിടുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ പകര്‍ത്തിയ വീഡിയോ പിതാവിനെ കാണിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയും വീഡിയോയും പരിഗണിച്ച പോലീസ് ബാലപീഡന വകുപ്പ് ചുമത്തി യുവതിക്കെതിരെ Read More …

പരസ്ത്രീ ബന്ധം; ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു

ചെന്നൈ: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഹ്‌റു നഗര്‍ നിവാസിയായ ശശികലയാണ് ഭര്‍ത്താവ് പരമേശ്വരത്തിന് (30) മേല്‍ എണ്ണ ഒഴിച്ചത്. പരമേശ്വരത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശശികല പോലീസിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ കയറാതെയായി. സംഭവം Read More …

മരിച്ചത് ശശി കപൂര്‍, അന്ത്യാഞ്ജലി ശശി തരൂരിന്‍!

ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തിയത് മുതല്‍ ശശി തരൂര്‍ എംപിയുടെ ഓഫീസ് ഫോണില്‍ വിളികളുടെ പ്രവാഹമാണ്. വിളിക്കുന്നവര്‍ക്കൊക്കെ അറിയിക്കാനുള്ളത് ഒരേ കാര്യം, പ്രിയനേതാവിന്റെ നിര്യാണത്തില്‍ തങ്ങള്‍ അനുശോചിക്കുന്നു!!     ശശി കപൂറിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏതോ ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് പേര് തെറ്റിപ്പോയതാണ് ശശി തരൂര്‍ Read More …

ഷെഫിന്‍ ജഹാനെ വീണ്ടും എന്‍.ഐ.എ ചോദ്യം ചെയ്തു

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു. നേരത്തെ ഷെഫിന്‍ എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. നാല് മണിക്കൂര്‍ സമയമെടുത്താണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഹാദിയയെ സേലത്ത് തുടര്‍ പഠനത്തിന് അയയ്ക്കാന്‍ സുപ്രീം കോടതി Read More …