പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മാതാവിനെ വകവരുത്തി, കാരണം ഇതാണ്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മാതാവിനെ വകവരുത്തി. പണത്തിന് വേണ്ടിയാണ് പ്രതി മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഐ ടി ജീവനക്കാരനായ ധഷ്വന്ത് (23) ആണ് മാതാവ് സരളയെ (45) കൊലപ്പെടുത്തിയശേഷം 25 പവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പണം ആവശ്യപ്പെട്ട് മാതാവ് സരളയുമായി ധഷ്വന്ത് പതിവായി വഴക്കിടാറുണ്ടായിരുന്നെന്ന് പോലീസ് Read More …

ചീങ്കണ്ണിപ്പാലയിലെ തടയണ: പി.വി. അന്‍വറിനെതിരായ നടപടി വൈകും

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വൈകും. ഇതുസംബന്ധിച്ച് ആര്‍ഡിഒ ഇന്നു വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് എംഎല്‍എക്കെതിരായ നടപടി വൈകുന്നത്. തടയണ സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് സമര്‍പ്പിച്ചില്ലെന്നും പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ പറഞ്ഞു. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി Read More …

ഇതാണ് ജനനായകന്‍ . . പ്രകോപിതരായ ജനത പോലും ശാന്തരായി വി.എസിന് മുന്നില്‍

തിരുവനന്തപുരം: രാഷ്ട്രീയമതജാതി ഭേദമന്യേ ജനങ്ങളുടെ മനസ്സില്‍ കുടികൊള്ളുന്നവരാണ് യഥാര്‍ത്ഥ ജനനായകര്‍ . .ഏത് പ്രതിസന്ധിയിലും രോക്ഷാകുലരായ ജനങ്ങളെ ശാന്തരാക്കാന്‍ അത്തരം ജനനേതാക്കള്‍ക്ക് കഴിയും. കേരളത്തില്‍ അത്തരത്തില്‍ പൊതു സ്വീകാര്യതയോടെ ജീവിച്ചിരിക്കുന്ന ഏക രാഷ്ട്രീയ നേതാവാണ് വി.എസ്.അച്ചുതാനന്ദന്‍.മൂന്നാറില്‍ ആയിരക്കണക്കിന് പൊമ്ബിളൈ ഒരുമൈ സമരക്കാര്‍ സ്ഥലം എം.എല്‍.എ അടക്കം രാഷ്ട്രീയക്കാരെ ഓടിച്ചിട്ട് വൈകാരികമായി നടത്തിയ റോഡ് തടയല്‍ സമരത്തിനിടയിലൂടെ Read More …

ഓഖി വരുന്നു: മഹാരാഷ്ട്രയും ഗുജറാത്തും അതീവ ജാഗ്രതയില്‍

അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റി ലക്ഷദ്വീപ് തീരം വിട്ടതോടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അതീവ ജാഗ്രത. ഉത്തര മേഖലയിലേക്ക് കടന്ന ഓഖിയുടെ ആഘാതത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ മണ്ണിടിച്ചലും ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലിന് തെക്കുപടിഞ്ഞാറ് വഴി വരുനന് Read More …

രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍ ആണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.നാളിതുവരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചെയ്ത മഹത്തായ കാര്യങ്ങള്‍ നടപ്പിലാക്കി പാര്‍ട്ടിയെ മുന്നോട്ട് നയിക്കലാണ് രാഹുലിന് മുന്നിലുള്ള കടമ്ബയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Read More …

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് നടപടി.ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്നാണിത്. 15 ദിവസത്തേക്കാണ് സമയം നീട്ടി നല്‍കിയത്.   മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് Read More …

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കെഎം മാണിക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു

ദില്ലി: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെഎം മാണിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസയച്ചു. മണ്ഡലത്തിലെ വോട്ടറായ കെസി ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി കെഎം മാണിക്ക് നോട്ടീസയച്ചത്.   വോട്ടെടുപ്പിന് മുന്‍പുള്ള ദിവസം മീനച്ചില്‍ താലൂക്ക് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് കുടിശിക നല്‍കിയതിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് ആരോപണം. Read More …

ഫ്‌ളക്‌സില്‍ തന്റെ ഫോട്ടോ വയ്ക്കരുതെന്ന് പി. ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ തന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫഌക്‌സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനെതിരേ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണം. ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.   സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് Read More …