പൂന്തുറയില്‍ ആശ്വാസ വാക്കുകളുമായി വി.എസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ആശ്വാസിപ്പിക്കാന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം മേഖലയിലും വി.എസ് സന്ദര്‍ശനം നടത്തുന്നുണ്ട്.     കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂന്തുറ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വിഴിഞ്ഞത്തുണ്ടായതിനു സമാനമായ പ്രതിഷേധം പൂന്തറയിലുമുണ്ടാകുമെന്ന Read More …

രക്ഷാപ്രവര്‍ത്തനത്തിനാണ് പ്രാമുഖ്യം; വിവാദങ്ങള്‍ക്കില്ല നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: കടലില്‍ കാണാതായവരെക്കുറിച്ചുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്നും ഈ സമയത്ത് വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. താന്‍ ഇന്ന് വിഴിഞ്ഞത്തും പൂന്തുറയിലും സന്ദര്‍ശനം നടത്തിയിരുന്നു. അവിടത്തെ സ്തീകളും പുരുഷന്മാരടക്കമുള്ള മത്സ്യത്തൊഴിലാളികള്‍ ഒന്നാകെ ആശങ്കയിലാണ്. കടലില്‍ കാണാതായ എല്ലാവരേയും തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാവരും തിരിച്ചെത്തുന്നതുവരെ തെരച്ചില്‍ അവസാനിപ്പിക്കുകയോ മന്ദീഭവിപ്പിക്കുയോ Read More …

ഓഖി; അവസാനത്തെ ആളെ കണ്ടെത്തുംവരെയും തിരച്ചില്‍ തുടരും; നിര്‍മല സീതാരാമന്‍

തിരുവനന്തപുരം:ഓഖി ചുഴലികാറ്റ് കേരളത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ശക്മതായി നടക്കുകയാണെന്നും വിഴിഞ്ഞം സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ഓഖി ചുഴലിക്കാറ്റില്‍ ദുരിതബാധിത മേഖല സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്.   കാണാതായ ബോട്ടുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സുനാമി Read More …

വിവാഹത്തിന് മുമ്പ് ഷെഫീന്‍ ജഹാന്‍ ഐഎസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ഹാദിയയുമായുള്ള വിവാഹത്തിന് മുമ്പ് ഷെഫീന്‍ ജഹാന്‍ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരുമായി ബന്ധപ്പെട്ടിരുന്നതായി എന്‍.ഐ.ഐ കണ്ടെത്തല്‍. ഐഎസ് ബന്ധമുള്ള മലയാളികളായ മന്‍സീദ്, സഫ്വാന്‍ എന്നിവരുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഷെഫീന്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും എന്‍.ഐ.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഐഎസ് ബന്ധമാരോപിച്ച് കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ക്കെതിരെ ഒമര്‍ Read More …

ഓഖി ചുഴലിക്കാറ്റ്: നാട്ടില്‍ കുടുങ്ങിയ ദ്വീപ് നിവാസികള്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹവിരുന്ന്

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ഭീഷണിയും കടല്‍ക്ഷോഭവും കാരണം ലക്ഷദ്വീപിലേക്ക് പോകാന്‍ കഴിയാതെ കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടവും സംഘടനകളും നാട്ടുകാരും രംഗത്ത്. നവംബര്‍ 30ന് ലക്ഷദ്വീപിലേക്ക് ബേപ്പൂരില്‍ നിന്നും കപ്പലില്‍ പോകാനിരുന്ന ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 110 പേര്‍ക്കാണ് ജില്ലാ കലക്റ്റര്‍ യു.വി. ജോസിന്റെ Read More …

കൊച്ചിയില്‍ നിന്ന് പോയ ബോട്ട് കവരത്തിയില്‍; ഒമ്പത് മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ട

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയ ഒരു ബോട്ട് കൂടി ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തി.കൊച്ചിയില്‍ നിന്ന് പോയ ബോട്ടാണ് കണ്ടെത്തിയിരിക്കുന്നത്.നാട്ടുകാരാണ് ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇതില്‍ ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പതിനഞ്ച് ദിവസം മുമ്പ്് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടാണിത്.

നിര്‍മല സീതാരാമനൊപ്പമെത്തിയ കടകംപള്ളി മന്ത്രിമാര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രിമാരെ തീരദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍. ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധവുമായി നാട്ടുക്കാര്‍ എത്തിയത്. മന്ത്രിമാര്‍ ഉടന്‍തന്നെ മടങ്ങണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് ഉച്ചക്കടയിലും മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. യുവാക്കളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധ സമരത്തിനിറങ്ങി.ഇത്രയും Read More …

ആറുവയസ്സുകാരന്‍ അള്ളാ എന്ന് വിളിച്ചു; കുട്ടിയെ തീവ്രവാദിയാക്കി അദ്ധ്യാപിക

ആറുവയസ്സുകാരന്‍ അള്ളാ എന്ന് വിളിക്കുന്നതില്‍ സംശയം തോന്നിയ അദ്ധ്യാപിക സ്‌കൂളിലേക്ക് പൊലീസിനെ വിളിച്ചു വരുത്തിയ സംഭവം വിവാദമാകുന്നു. നാട്ടുകാരെ മൊത്തം നടുക്കിയ ഈ സംഭവം അമേരിക്കയിലാണ് . മുഹമ്മദ് സുലൈമാന്‍ എന്ന കുട്ടി അള്ളാ എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ കുട്ടി തീവ്രവാദിയാണോ എന്ന സംശയമായി അദ്ധ്യാപികയ്ക്ക്. ഇതേത്തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ വിളിച്ചത്. എന്നാല്‍ കുട്ടിയ്ക്ക് ജന്മനാ Read More …