മലിനീകരണം, ഇന്നിംഗ്‌സ് ഡിക്‌ളയര്‍ ചെയ്ത് കൊഹ്ലി

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കനത്ത പൊടിപടലത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് പൊടി വില്ലനായി എത്തിയത്. ശ്രീലങ്കയുടെ പേസര്‍ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടര്‍ന്ന് 17 മിനിട്ട് മത്സരം നിറുത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബൗളറായ സുരംഗ ലക്മല്‍ പൊടി സഹിക്കാനാവാതെ Read More …

ഭീതി ഒഴിയാതെ ഇന്ത്യ; ഓഖിക്ക് പിന്നാലെ സാഗറും ഇന്ത്യയിലേക്ക് നീങ്ങിത്തുടങ്ങി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയും മുമ്പേ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം. ഓഖി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദ്ദം ഉണ്ടായ അതേ മേഖലയില്‍ തന്നെയാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സാഗര്‍ ചുഴലിക്കാറ്റ് വളരെ ശക്തമായിരിക്കുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും Read More …

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞത് വൈകിയെന്ന് കണ്ണന്താനം

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പ് സര്‍ക്കാരിനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ വൈകിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നവംബര്‍30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷം കണ്ണന്താനം പറഞ്ഞു.ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. കടലില്‍ കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം Read More …

രാജ്യത്തെ ജനങ്ങള്‍ പണ്ട് കടുവയെ പേടിച്ചു, ഇപ്പോള്‍ പശുവിനെ പേടിക്കുന്നു

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് ലാലൂപ്രസാദ് യാദവ്. രാജ്യത്ത് കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ലാലു, ഇന്ത്യക്കാര്‍ പണ്ട് കടുവയെയാണ് പേടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പശുവിനെയാണ് പേടിക്കുന്നതെന്നും പറഞ്ഞു. പൊതുജനമധ്യത്തില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തൂക്കിക്കൊന്നാലും പ്രശ്‌നമില്ല. ബിജെപിക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും ലാലൂപ്രസാദ് വ്യക്തമാക്കി. ഇന്ത്യയിലെ അന്തരീക്ഷം പാടെ മാറ്റുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. മഹാത്മാഗാന്ധി Read More …

കേരളം നടത്തിയത് മികച്ചരീതിയിലുള്ള രക്ഷാ പ്രവര്‍ത്തനം അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്ടായ അപകടത്തില്‍ സംസ്ഥാനം നടത്തിയത് മികച്ച രക്ഷാ പ്രവര്‍ത്തനമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര സംസ്ഥാന സേനകളെ ഏകോപിപ്പിച്ച് മികച്ച രീതിയില്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്താനായി. കേരളതീരത്ത് ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന തരത്തിലുള്ള അറിയിപ്പ്? ലഭിച്ചിരുന്നില്ല. അതാണ് ഇത്ര വലിയ ദുരന്തത്തിനിടയാക്കിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് Read More …

ദേഹാസ്വാസ്ഥ്യം: വിഎം സുധീരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ ആശുപത്രിയില്‍. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണ്.

മുഖ്യമന്ത്രിക്ക് ഓഖിയെ പേടിയോ? മുഖ്യമന്ത്രിയെ ട്രോളി പ്രതിപക്ഷ പാര്‍ട്ടികള്‍

തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു എന്ന് പറയപ്പെടുന്ന ഇരട്ടചങ്കനായ മുഖ്യമന്ത്രി എന്ത് കൊണ്ട് ദുരന്തം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചില്ല. ഓഖി കൊടുങ്കാറ്റിനെ ഭയമുള്ളത് കൊണ്ടാണോ മുഖ്യമന്ത്രി സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തത് എന്നുള്‍പ്പടെയുള്ള ട്രോളുകളുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുക്കുന്നത്.   എന്നാല്‍ കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും മുന്നൊരുക്കങ്ങളെടുക്കുന്നതില്‍ വീഴ്ച്ച പറ്റിയതിനുള്ള ജാള്യത കൊണ്ടാണോ മുഖ്യന്‍ Read More …

ഗുജറാത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ല; കണക്കുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സംസ്ഥാനത്തെ സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് ഗുജറാത്തിലെ സ്ത്രീകളുടെ ദുരിതത്തെ കുറിച്ച് കണക്ക് നിരത്തി രാഹുല്‍ രംഗത്തെത്തിയത്.   സ്ത്രീകളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല. എന്നാല്‍, അവരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്നിലാണെന്നും Read More …