ഗുരുവായൂര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. ഗുരുവായൂര്‍ സ്വദേശി ആനന്ദ് (28) ആണ് കൊല്ലപ്പെട്ടത്. ഒരു സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ആനന്ദ്. മൃതദേഹം ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍.   ഇന്നു രാവിലെയാണ് ആനന്ദിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

സ്ത്രീകളുടെ മയക്കുമരുന്ന് കേസില്‍ 700 ശതമാനം വര്‍ധനവെന്ന് ചണ്ഡീഗഡ് പൊലീസ്

ചണ്ഡീഗഡ് : മയക്കുമരുന്ന് കേസുകളില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും അറസ്റ്റിലാകാറുണ്ട്. അത്തരത്തില്‍ സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസുകളുടെ കണക്ക് പുറത്തിറക്കിയിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്. സംസ്ഥനത്ത് സ്ത്രീകള്‍ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെടുന്ന കേസുകളില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ 700 ശതമാനം ഉണ്ടായെനാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2011 ല്‍ മൂന്ന് Read More …

ബത്തേരിയില്‍ നാളെ മനുഷ്യച്ചങ്ങല

ബത്തേരി:  ഡോണ്‍ബോസ്‌കോ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട എസ്എഫ്‌ഐ നേതാവ് ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബത്തേരിയില്‍ മനുഷ്യച്ചങ്ങല നടത്തുമെന്ന് സമരസഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് മാനേജ്‌മെന്റ് ജിഷ്ണുവിന് കോളേജില്‍ പഠിക്കാനുള്ള അവകാശം നിഷേധിച്ചത്. 18 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യ്രം  ഭരണഘടന ഉറപ്പു Read More …

യുദ്ധസന്നദ്ധരായി റോബോര്‍ട്ടുകള്‍; മുന്‍കരുതലെടുക്കാന്‍ ഐക്യരാഷ്ട്രസഭ

സ്വയം ‘ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന യന്ത്ര മനുഷ്യര്‍ സിനിമകളില്‍ മാത്രമാണ് കണ്ടിരുന്നത്. എന്നാല്‍ ന്യൂതന സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചപ്പോള്‍ സാധാരണ മനുഷ്യരേക്കാള്‍ ചിന്താശേഷിയും പ്രവര്‍ത്തനശേഷിയും ഉള്ള യന്ത്രമനുഷ്യര്‍ യാഥാര്‍ഥ്യമായി. ചിത്രങ്ങളില്‍ കണ്ടുശീലിച്ച റോബോര്‍ട്ടുകള്‍ യുദ്ധസന്നദ്ധരായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നു. അതേസമയം ഐക്യരാഷ്ട്രസഭ ഇടപ്പെട്ട് മുന്‍കരുതലെടുക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഓട്ടണോമസ് വെപ്പണുകളെപ്പറ്റി വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും സാങ്കേതിക Read More …

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നാളെ സെക്രട്ടറിയേറ്റ് വളയും

തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നാളെ സെക്രട്ടറിയേറ്റ് വളയും. രാവിലെ തുടങ്ങുന്ന ഉപരോധം ഉച്ചവരെ നീളും. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാര്‍ ഉപരോധിക്കും.     രാവിലെ 10 ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉപരോധം ഉദ്ഘാടനം ചെയ്യും. മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പ് ഭരിക്കുന്ന Read More …

സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത തൊഴിലാളി റിക്രൂട്ട്‌മെന്റ്; സുരക്ഷ തുക കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

റിയാദ് : സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്‌പോണ്‍സര്‍ 2500 ഡോളര്‍ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളത്തിലെ നോര്‍ക്കറൂട്ട്‌സ്, ഒഡെപെക് ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന റിക്രൂട്ട് ചെയ്യുമ്‌ബോള്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഈ മാസം മുതല്‍ ഗ്യാരന്റി നല്‍കേണ്ടതില്ലെന്നും ഇന്ത്യന്‍ Read More …

രോഗികളോട് ധിക്കാരപൂര്‍വ്വം പെരുമാറിയ ആശുപത്രി ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: രോഗികളോട് ധിക്കാരപൂര്‍വ്വം പെരുമാറിയ ഇടുക്കി സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. ആശുപത്രി ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. വിശദമായ അന്വേഷണ Read More …

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടത് അഴിമതിയെ തുടര്‍ന്ന്: മന്ത്രി കടംപിള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: അഴിമതി ബോധ്യമായതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടതെന്ന് ദേവസ്വംമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. നിരവധി അഴിമതികള്‍ നടന്നിരുന്ന ബോര്‍ഡായിരുന്നു തിരുവിതാംകൂറെന്നും അത്തരമൊരു ബോര്‍ഡിനെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടതെന്നും മന്ത്രി പറഞ്ഞു. പുറത്തുവന്ന അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിനെ തിടുക്കപ്പെട്ട് പിരിച്ചുവിട്ടത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ബോര്‍ഡ് മുന്‍ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ Read More …