ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനായി വൈദിക വിദ്യാര്‍ത്ഥികളും

ആലുവ: ഹജ്ജ് യാത്രക്കാരെ സഹായിക്കാനായി എത്തിയത് വൈദിക വിദ്യാര്‍ത്ഥികള്‍. ആലുവ റെയില്‍വേ സ്റ്റേഷനിലെ സേവന കേന്ദ്രത്തിലാണ് ഏഴ് വൈദിക വിദ്യാര്‍ത്ഥികള്‍ സേവനത്തിനെത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിനുകളില്‍ എത്തുന്ന ഹജ്ജ് യാത്രികരെ സഹായിക്കാനാണ് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്‌ബോള്‍ മുതല്‍ ഹജ്ജ് യാത്രക്കാര്‍ക്ക് സേവനം ചെയ്യാന്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ ഉള്ളത്. ആലുവ Read More …

സ്വകാര്യതക്കുള്ള അവകാശം പരമമല്ല രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. അതേ സമയം, സ്വകാര്യത മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍ അത് പരമമായ സ്വാതന്ത്ര്യമല്ല യുക്തിസഹമായ നിയന്ത്രങ്ങള്‍ ഇതില്‍ ഉണ്ടാവുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. യു.പി.എ സര്‍ക്കാറിന്റെ ഭരണകാലത്ത് Read More …

സുപ്രീം കോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്ത പ്രഹരം

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. വിധിയെ സ്വാഗതം ചെയ്യുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്തപ്രഹരമാണ് വിധിയെന്നും നിരീക്ഷണത്തിലൂടെ നിശ്ശബ്ദരാക്കാമെന്ന (പൗരന്മാരെ) ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ഒമ്ബതംഗ Read More …

ആര്‍.എസ്.എസിന് വഴിമരുന്നിടുന്ന പണി കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആര്‍.എസ്.എസിന് വഴിമരുന്നിട്ട് കൊടുക്കുന്ന പണി ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന് വര്‍ഗീയത വളര്‍ത്താനുള്ള അവസരമൊരുക്കരുതെന്നും ലഘുലേഖ വിതരണം ആര്‍.എസ്.എസിന് ഹരവും അവസരവുമായെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് നാട്ടില്‍ എന്ത് പ്രശ്‌നമുണ്ടാക്കണം എന്ന് കരുതി നടക്കുന്നവരാണ്. Read More …

മുഹറത്തിന് ദുര്‍ഗാഷ്ടമി നിമജ്ജനം പാടില്ലെന്ന് മമത; ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് ബിജെപി

കോല്‍ക്കത്ത: മുഹറത്തിന് ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു. ഒക്ടോബര്‍ ഒന്നിനാണ് മുഹറം ആഘോഷങ്ങള്‍ നടക്കുന്നത്. ദുര്‍ഗാ ചടങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം അന്നേ ദിവസമാണെന്നതിനാല്‍ ഹിന്ദുമുസ്ലീം വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മമത അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ബിജെപി Read More …

കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

കൊച്ചി: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഇന്ന് നീക്കം ചെയ്തത്. കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തിയുടെ അസാന്നിധ്യത്തില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ Read More …

ആറ് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: തൊടുപുഴ യൂണിയന്‍ ബാങ്ക് സീനിയര്‍ മാനേജറായിരുന്ന പെഴ്‌സി ജോസഫിനെ കള്ളക്കേസില്‍ കുടുക്കി പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആര്‍.നിശാന്തിനി ഐപിഎസ് അടക്കം ആറ് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്. വനിതാ പോലീസ് ഓഫീസര്‍ വി.ഡി പ്രമീള, പോലീസ് ഡ്രൈവര്‍ ടി.എം സുനില്‍, സീനിയര്‍ സി.പി.ഒ കെ.എ ഷാജി, സിപിഒ നൂര്‍ സമീര്‍ Read More …

എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.     കര്‍ശന ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോവളത്തുനിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് വിന്‍സെന്റ്.