കോടതി വിധി ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടി

തിരുവനന്തപുരം: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആധാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന നിരവധി തീരുമാനങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് വിധിയെ കോടിയേരി സ്വാഗതം ചെയ്തത്. സ്വകാര്യത ലംഘിക്കുന്ന നിയമ നിര്‍മാണം സാധ്യമാകാത്ത വിധത്തിലാണ് ഭരണഘടനാ ബെഞ്ചിന്റെ Read More …

ചൈനയില്‍ നാശംവിതച്ച് ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്: 12 മരണം

ബെയ്ജിംഗ്: ചൈനയുടെ തെക്കന്‍ തീരത്ത് നാശം വിതച്ച് ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്. 12 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത കാറ്റിലും മഴയിലും മേഖലയില്‍ ജനജീവിതം ദുസ്സഹമായി. പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 2025 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.

കര്‍ണ്ണനെ ദില്ലി ഹൈക്കോടതിയും കൈവിട്ടു

ദില്ലി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കൊല്‍കത്ത ഹൈക്കോടതി മുന്‍ ജസ്റ്റീസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ആറുമാസത്തെ തടവു ശിക്ഷാ വിധി വീണ്ടും പരിഗണിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തന്‍, ജസ്റ്റീസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് വിധി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാന്‍ Read More …

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി. ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒന്പതംഗ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. 1954ലെയും 1962ലെയും വിധികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കി.

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടിക്കൊന്നു

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ചു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനാണ് മരിച്ചത്. തിരൂര്‍ പുളിഞ്ചോട്ടില്‍ വെട്ടേറ്റ നിലയില്‍ ഇന്നുരാവിലെ റോഡരുകില്‍ കണ്ടെത്തിയ വിപിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിപിന്‍ ബൈക്കില്‍ വരുമ്‌ബോള്‍ അക്രമി സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. മുഖത്തും കാലിനും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ Read More …

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി. മറ്റു രണ്ടു പേര് പാകിസ്ഥാന്‍ സ്വദേശികളാണ്. കഴിഞ്ഞ ദിവസം രാവിലെ മസ്‌കറ്റില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ ഹൈമക്കടുത്തു മുഹസനില്‍ വെച്ചാണ് അപകടം ഉണ്ടായത്.

കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ ആരോഗ്യമന്ത്രി ശൈലജയ്ക്ക് പൂര്‍ണ പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി രംഗത്ത്. നിലവില്‍ കോടതി പരാമര്‍ശം മാത്രമേ ആരോഗ്യമന്ത്രിക്ക് എതിരെ ഉള്ളൂ, അതിന്റെ പേരില്‍ മന്ത്രി രാജിവെയ്‌ക്കേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഹൈക്കോടതി രേഖാമൂലം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും, പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധം Read More …

നിതീഷ്‌കുമാര്‍ അമിത്ഷായുടെ വേലക്കാരന്‍കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിതാ ഷായുടെ വേലക്കാരനായാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പണിയെടുക്കുന്നതെന്ന് കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി മുന്നോട്ടു വന്ന ആദരണീയ വ്യക്തിത്വമായിരുന്നു നിതീഷിന്‍േറത്. ആര്‍.ജെ.ഡിയുമായുള്ള അസ്വാരസ്യത്തിന്റെ പേരില്‍ മഹാസഖ്യം വിട്ടത് ജെ.ഡി.യുവിലെ തന്നെ പല നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. നീതീഷ് സ്വന്തം ധാര്‍മ്മികതയെ തല്ലിയുടച്ചാണ് ബി.ജെ.പിയിലേക്ക് മാറിയത്. ബിഹാറിലെ ഏറ്റവും മോശം മുഖ്യമന്ത്രിയായി നിതീഷ് മാറികൊണ്ടിരിക്കുകയാണെന്നും Read More …