പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനാവുന്നില്ല : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഗോരക്ഷാ ഗുണ്ടായിസത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് എടുത്ത അതേ ദിവസമാണ് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്. ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് അദ്ദേഹം എടുത്തതെന്നും ഖാര്‍ഗെ ലോക്‌സഭയില്‍ ചോദിച്ചു. സര്‍ക്കാറിന്റെ ഈ നിലപാട് ഗോരക്ഷാ ഗുണ്ടകള്‍ക്ക് എന്തും ചെയ്യാനുള്ള ധൈര്യം നല്‍കുന്നു. ഇതിനെതിരെ ഉടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം Read More …

സമാധാനം പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ: കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമധാനവും ശാന്തിയും നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ ഉള്ളത്. സംഘടന പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടാകണം. അതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യമാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി Read More …

നടിക്കെതിരായ ആക്രമണം: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കുന്നു

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കല്‍ തുടരുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നത്.  ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നുണ്ട്. ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രമൊരുക്കുന്നത്  Read More …

മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധം: കാനം

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ക്കു വിളിച്ചു വരുത്തുവാന്‍ അധികരമില്ലെന്നും കാനം പറഞ്ഞു. രാഷ്ട്രീയ അക്രമം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് തസ്ലീമയെ തിരിച്ചയച്ചു

ഔറംഗബാദ്: ചരിത്ര സ്മാരകം കാണാന്‍ ഔറംഗബാദിലെത്തിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീനെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. പ്രതിഷേധം മൂലം തസ്ലീമക്ക് എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരാന്‍ പോലുമായില്ല. ഞായറാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശ് എഴുത്തുകാരി ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ എത്തിയത്. ‘ഗോ ബാക്ക് തസ്ലീമ’ എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. Read More …

അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഓഫീസ് ആക്രമണവും കോടിയേരിയുടെ മകന്റെ വീട് ആക്രമിച്ചതും അപലപനീയമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തും കണ്ണൂരും കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും അടുത്തമാസം ആറിന് Read More …

സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കാനം

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും തലസ്ഥാനത്തത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ മുന്‍ നിര്‍ത്തിയും സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്തെ ക്രമസമാധാനിലയും നിയമവാഴ്ചയും തകര്‍ന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞ കാനം, അക്രമമുണ്ടായാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് Read More …

രാജേഷിനെ കൊന്ന മണിക്കുട്ടന്‍ കോണ്‍ഗ്രസ്‌കാരന്‍

തിരുവനന്തപുരം: ആര്‍ എസ് എസ് കാര്യവാഹ് മണിക്കുട്ടന്‍ കൊലപ്പെടുത്തിയ മുഖ്യ പ്രതി മണിക്കുട്ടന്‍ കോണ്‍ഗ്രസ് കാരന്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രാദേശികമായ വഴക്കുകള്‍ രാഷ്ട്രീയമാണെന്നു വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനാണ് ആര്‍ എസ് എസും ബിജെപിയും ശ്രമിക്കുന്നത്. മണിക്കുട്ടന്റെ പിതാവ് ഐ എന്‍ ടി യു Read More …