ജീന്‍ പോളിനെതിരെയുള്ള കേസ്: നടിയുടെ ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി

കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പേര്‍ക്കെതിരെ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ പരാതി വ്യാജമാണെന്നും Read More …

പോലീസ് ആരുടേയും മുടി വെട്ടിക്കേണ്ട: ബെഹ്‌റ

കോഴിക്കോട്: മുടി നീട്ടി വളര്‍ത്തിയവരെ കണ്ടാല്‍ പിടിച്ചുനിര്‍ത്തി മുടി വെട്ടാന്‍ പോലീസ് പറയേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുടി വളര്‍ത്തുന്നത് വ്യക്തി സ്വാതന്ത്രമാമെന്നും അതിനിടെ സദാചാര പോലീസിങ്ങ് വേണ്ടന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പോലീസ് ഓഫീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ട വിനായകനെന്ന യുവാവ് ആത്മഹത്യ ചെയ്ത Read More …

മെഡിക്കല്‍ കോഴ: പണമിടപാട് സ്ഥിരീകരിച്ച് ആര്‍.എസ് വിനോദ്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോളജ് കോഴയിടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍എസ് വിനോദ് മൊഴി നല്‍കി. കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ കോളജ് ഉടമയില്‍ നിന്ന് വാങ്ങിനല്‍കിയെന്നാണ് വിനോദ് വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കിയത്. ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കാണ് പണം കൈമാറിയത്. സതീഷ് Read More …

ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നിര്‍ദ്ദേശിക്കണം: ചെന്നിത്തല കത്ത് നല്‍കി

തിരുവനന്തപുരം: ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി കായിക താരം പി.യു.ചിത്രയെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് ഇമെയില്‍ അയച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ Read More …

പന്തളത്ത് സി പി ഐ എം, ബി ജെ പി സംഘര്‍ഷം രണ്ട് പേര്‍ക്ക് പരുക്ക്. പന്തളത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പത്തനംതിട്ട തിരുവനന്തപുരത്ത് ബി ജെ പി ആഫീസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച്ച ഇരു സംഘടനകളും നടത്തിയ പ്രഖടനങ്ങളാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച്ച സി പി ഐ എം ഉം ബി ജെ പിയും നടത്തിയ പ്രഖടനങ്ങള്‍ നേര്‍ക്ക് നേര്‍ വരികയും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെ Read More …

ഷീനാ ബോറ കൊലപാതകം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ഇന്ദ്രാണിയുടെ ഡ്രൈവര്‍

ന്യൂഡല്‍ഹി:  ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഷീന ബോറ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ ശ്യാംവാര്‍ റായ് (44). ഇന്ദ്രാണി എങ്ങനെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കാറില്‍ വെച്ച് ഷീന ബോറയെ എങ്ങനെ കൊലപ്പെടുത്തിയതെന്നും വെള്ളിയാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. 2012 ഏപ്രില്‍ 24ന് ഇന്ദ്രാണി മുഖര്‍ജി അവരുടെ Read More …

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ഇന്ന് ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് പോലീസ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂര്‍ നീണ്ടു നിന്നു. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്ന് ഇടവേള ബാബു വ്യക്തമാക്കി. റിഹേഴ്‌സല്‍ സമയത്തെ കാര്യങ്ങള്‍ ചോദിച്ചു. Read More …

ചിത്രയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ഇടപെടണംപിണറായി

കോഴിക്കോട്: പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതായി കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോഖല്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സംവിധാനം ഉപയോഗിച്ച് ചിത്രക്ക് അവസരമൊരുക്കണം. ഇന്നുതന്നെ  ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.