‘കേന്ദ്ര പശു മന്ത്രാലയം’ പദ്ധതി പരിഗണനയിലെന്ന് അമിത് ഷാ

ലഖ്‌നൗ: പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം ആരംഭിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പശു മന്ത്രാലയത്തെ കുറിച്ചുള്ള പ്രഖ്യാപനം. പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങുന്നത് സംബന്ധിച്ച് നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര പശു മന്ത്രാലയം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. Read More …

അധ്യാപകരായി ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

കോഴിക്കോട് :സമൂഹത്തിന്റെ പല മേഖലകളിലും തഴയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അധ്യാപകരായി നിയമിക്കാന്‍ ഒരുങ്ങുകയാണ് കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍. മതിയായ യോഗ്യതയുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംഘടനയില്‍ അംഗങ്ങളായ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കും. ഇതൊടൊപ്പം അധ്യാപികമാര്‍ക്ക് ആര്‍ത്തവ സമയത്ത് ശമ്പളത്തോടെ ഒരു ദിവസം അവധി നല്‍കുകയും ചെയ്യും. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചാം ക്ലാസ് മുതല്‍ Read More …

മുഖ്യമന്ത്രിക്ക് വാട്‌സ് ആപ്പിലൂടെ അധിക്ഷേപം; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: വാട്‌സ് ആപ് വഴി മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന്‍ മിഥുന്‍ സിദ്ധാര്‍ഥിനെതിരെയാണ് നടപടി. ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അവഹേളിക്കുന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ടി ആര്‍ രാജേഷ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. Read More …

നടി ആക്രമിക്കപ്പെട്ട കേസ്: എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍ കുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അങ്കമാലി കോടതിയിലാണ് സുനി അടക്കമുള്ള കേസിലെ മൂന്ന് പ്രതികളെ ഹാജരാക്കിയത്. കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സുനില്‍ കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ഹര്‍ജി പ്രതിഭാഗം Read More …

പി.സി. ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആനി രാജ

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, ഇരയെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന പോലെയാണ് എംഎല്‍എയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ Read More …

സൗദിയില്‍ ഇനി നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും

ജിദ്ദ: സൗദിയില്‍ നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും. പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് Read More …

തലസ്ഥാനത്തെ അക്രമം മുഖ്യമന്ത്രിക്ക് കടുത്ത പ്രതിഷേധം: പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമം വര്‍ദ്ധിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. ഇക്കാര്യം മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരം. കണ്ണൂര്‍ മോഡലില്‍ രാഷ്ട്രീയ അക്രമം തലസ്ഥാനത്ത് നടക്കുന്നതിലും അക്രമവുമായി ബന്ധപ്പെട്ട് സിപിഎം കൗണ്‍സിലറും എസ്എഫ്‌ഐ നേതാക്കളും പിടിയിലായതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതായാണ് റിപ്പോര്‍ട്ട്. അക്രമത്തിലുള്ള പാര്‍ട്ടിബന്ധവും ആര്‍ എസ് എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള ബന്ധവും Read More …

കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ അബു ദുജാന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പുല്‍വാമയിലെ ഹക്രിപ്പോറ ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ് ദുജാന ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30നാണ് സൈനികര്‍ ഇവിടം വളഞ്ഞത്. ഗ്രാമത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈനികര്‍ കെട്ടിടം Read More …