നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് അപ്പുണ്ണി ഹാജരാകില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അതിനാല്‍ അപ്പുണ്ണി ഹാജരാക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. അതേസമയം അപ്പുണ്ണി ഒളിവിലായതിനാലാണ് നോട്ടീസ് നല്‍കാന്‍ കഴിയാത്തതെന്നു പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഒളിവിലിരിക്കുന്ന അപ്പുണ്ണി ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ Read More …

തിരുവനന്തുരത്ത് സിപിഎം ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖനെതിരെയുണ്ടായ വധശ്രമം ആണെന്ന് ബി.ജെ.പി. പനി ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ കുമ്മനം തിരിച്ചെത്തിയ ദിവസം തന്നെ ആക്രമണത്തിന് തിരഞ്ഞെടുത്തത് സി.പിഎം സംസ്ഥാന നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയ ആക്രമണമുണ്ടാകുന്നത്. Read More …

സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണം

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാനത്ത് ഉണ്ടായ സിപിഎംബിജെപി സംഘര്‍ഷങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പോലീസ് നോക്കുകുത്തികളായി മറുന്നതിനാലാണ് സ്ഥിതി വഷളാകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കുട്ടികള്‍ വായിക്കേണ്ടത് ഭയപ്പെടുത്തുന്ന രാക്ഷസന്മാരുടെ കഥകളല്ല

കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളില്‍ ഭയപ്പെടുത്തുന്ന രാക്ഷസകഥകള്‍ക്കു പകരം നമ്മുടെ ജീവിതങ്ങളെക്കുറിച്ചും ജീവിതപ്രശ്‌നങ്ങളെക്കുറിച്ചുമാണ് എഴുതേണ്ടതെന്ന് എം. മുകുന്ദന്‍. ഭീമ ഗ്രൂപ് സ്ഥാപകനായ ഭീമ ഭട്ടരുടെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ 28ാമത് ഭീമ ബാലസാഹിത്യ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ. ജയകുമാറാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കൈരളി ടി.വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രന്‍ Read More …

നിതീഷ് കുമാറിന്റേത് ആര്‍ എസ് എസ് വിധേയത്വമാണെന്ന് കോടിയേരി

തിരുവനന്തപുരം: ബീഹാറില്‍ നിതീഷ് കുമാര്‍ എടുത്ത നിലപാട് അഴിമതി വിരുദ്ധമല്ല ആര്‍ എസ് എസ് വിധേയത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഡിയു കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കണം, മാത്രമല്ല എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൂടാതെ, ജെ ഡി യു കേരളഘടകം യുഡിഫ് വിട്ട് പുറത്തുവന്നാല്‍ ഇടത് മുന്നണി പ്രവേശനത്തില്‍ Read More …

ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ മരിച്ചെന്ന് പറയാനാകില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുഷമ. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും അത് സര്‍ക്കാരിന്റെ കടമയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരച്ചിലില്‍ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളോ, മൃതദേഹങ്ങളോ, ചോരപ്പാടുകളോ, ഐ.എസ് പുറത്തുവിട്ട ദൃശ്യങ്ങളോ Read More …

തേജസ്വിനി യാദവ് രാജിവെക്കില്ലെന്ന് ലാലുപ്രസാദ് യാദവ്

പാറ്റ്‌ന: അഴിമതി കേസില്‍ ഉള്‍പ്പെട്ട ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിനി യാദവ് രാജിവെക്കേണ്ടെന്ന് രാഷ്ട്രീയ ജനതാദള്‍ അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. തേജസ്വിനിയുടെ രാജി മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തേജസ്വിനിയുടെ രാജി എന്ന ആവശ്യം മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കുനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചത് താനാണെന്നും മഹാസഖ്യം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും Read More …

സര്‍ക്കാരിനെതിരെയുള്ള പരാതികള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കും

ന്യൂഡല്‍ഹി: ഇടത് സര്‍ക്കാരിനെതിരെയുള്ള പരാതികള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കും. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ കേന്ദ്ര നിലപാടുകള്‍ക്കു വിരുദ്ധമായി സര്‍ക്കാര്‍ പെരുമാറിയെന്നും വി.എസ്. കുറ്റപ്പെടുത്തി. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്. Read More …