ദിലീപിനെയും നാദിര്‍ഷയേയും ചോദ്യം ചെയ്യാന്‍ പുതിയ ചോദ്യാവലിയുമായി പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആരെയെല്ലാം വിളിച്ചു, എന്തെല്ലാം കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസ് തയ്യാറാക്കുന്നത്. ദിലീപിനേയും Read More …

ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടു

കോഴിക്കോട് : നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിച്ചു.

ബിജെപിയുടെ താമരപ്പൂച്ചെണ്ട് സ്വീകരിച്ച് കെ എം മാണി വേദിയില്‍

കോട്ടയം:  ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങില്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണി. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങിലാണ് മാണി പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. വേദിയിലെത്തിയ അദ്ദേഹത്തെ താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. ഇതേക്കുറിച്ച് അദ്ദേഹം പ്രസംഗത്തിനിടെ Read More …

ആരോഗ്യമന്ത്രി രാജി വയ്ക്കണം: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ പനി പ്രതിരോധം പരാജയമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ,ഷൈലജ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനുവരിയില്‍ ആരഭിക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മാര്‍ച്ചിലാണ്. പനികള്‍ ഏതെല്ലാം തരത്തിലുള്ളതാണ്, വൈറസുകള്‍ ഏതെല്ലാമാണ്, ഇവയുടെ സ്വഭാവങ്ങളില്‍ Read More …

ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്ര: നടപടിയുമായി കെഎംആര്‍എല്‍

കൊച്ചി: യാത്രക്കാരെ വലച്ച് കൊച്ചി മെട്രോയില്‍ ‘ജനകീയ മെട്രോ യാത്ര’ നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലൂടെ 2002ലെ മെട്രോ ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കെഎംആര്‍എല്‍ കണ്ടെത്തി. അതേസമയം, Read More …

ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ആധാര്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും, അതുവരേ മറ്റ് രേഖകള്‍ ഹാജരാക്കി ആനുകൂല്യം Read More …

വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു; മന്ത്രിയും കുടുങ്ങി

കല്‍പ്പറ്റ: കനത്ത മഴ മൂലം വയനാട് ചുരത്തിലെ ഒമ്ബതാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ വാഹനമടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. രാവിലെ എട്ടരയോടെയാണ് മണ്ണിടിഞ്ഞത്. മണ്ണിനൊപ്പം മരങ്ങളും റോഡിലേക്ക് കടപുഴകി വീണു. നാട്ടുകാരുടെ സഹായത്തോടെ വൈത്തിരി പോലീസ് മരങ്ങള്‍ മുറിച്ചു നീക്കി മന്ത്രിയുടെ വാഹനം കടത്തിവിട്ടു. പിന്നീട് Read More …

സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ഇപ്പോള്‍ ആശങ്കാകരമായ നിലയില്‍ ഇല്ലെന്നും പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ ഒരു ആശുപത്രികളില്‍ പോലും Read More …