കോഴിക്കോട്ടെ കര്‍ഷക ആത്മഹത്യ അന്വേഷിക്കാന്‍ റവന്യൂമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ അന്വേഷിക്കാന്‍ റവന്യൂമന്ത്രിയുടെ ഉത്തരവ്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കി.സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടിപടിയെടുക്കുമെന്നും മരിച്ച ജോയിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. Read More …

കലിക്കട്ട്:11 ബി.എഡ് കോഴ് സുകള്‍ക്ക് എന്‍സിടിഇയുടെ അംഗീകാരമില്ല

കല്‍പ്പറ്റ:  കോഴിക്കോട് സര്‍വകലാശാല നേരിട്ട് നടത്തുന്ന പതിനൊന്ന് സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ’ സ്ഥാപനങ്ങള്‍ക്കും എന്‍.സി.ടി.ഇയുടെ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍) അംഗീകാരമില്ലന്ന് കാണിക്കുന്ന വിവരവകാശ രേഖ ലഭിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് 1993 ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ ആക്ട് അനുസരിച്ച് രൂപപ്പെട്ട ഈ ഏജന്‍സിയുടെ അംഗീകാരമില്ലാതെ ഭാരതത്തില്‍ ഒരു അധ്യാപക വിദ്യാഭ്യാസ Read More …

രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ വിലക്ക്

കാഠ്മണ്ഡു: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ബെംഗളുരുവില്‍ നിര്‍മിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് Read More …

കുംബ്ലെയുടെ രാജി: കൊഹ്ലി മൗനം വെടിണം, ഗവാസ്‌കര്‍

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീക സ്ഥാനത്തു നിന്ന് അനില്‍ കുബ്ലെ രാജിവച്ച സംഭവത്തില്‍ നായകന്‍ വിരാട് കോഹ്ലി മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്‌കര്‍. കോഹ്ലിയും കുബ്ലെയും തമ്മിലുള്ള കലഹമാണ് രാജിക്ക് കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിഷയത്തില്‍ ഗവാസ്‌കര്‍ തന്റെ നിലപാട് അറിയിച്ചത്. കുംബ്ലെയുടെ രാജിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച് വിരാട് പ്രതികരിക്കണമെന്നും Read More …

ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ ജേക്കബ് തോമസ് രംഗത്ത്

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പൊലീസ് നടപടി ശരിയായില്ലന്നും, പൊലീസ് ജനങ്ങളെ സഹോദരങ്ങളായി കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു. എന്നാല്‍ പുതുവൈപ്പിലെ സംഘര്‍ഷത്തില്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു. പ്രധാന മന്ത്രിക്ക് കൊച്ചിയില്‍ തീവ്രവാദഭീഷണിയുണ്ടായിരുന്നു, Read More …

നരേന്ദ്രമോദിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാര്‍ നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്ഷയ്കുമാറിനെ കൂടാതെ പരേഷ് അഗര്‍വാള്‍, അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ചിത്രത്തെ Read More …

രാജീവ് ഗാന്ധി വധക്കേസ് പ്രതി ദയാവധത്തിന് അനുമതി തേടി

ചെന്നൈ: ദയാവധത്തിന് അനുമതി തേടി രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി റോബര്‍ട്ട് പയസ് കത്തുനല്‍കി. പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്കാണ് അദ്ദേഹം കത്തു നല്‍കിയിരിക്കുന്നത്. 26 വര്‍ഷമായി ജയിലില്‍ കഴിയുന്ന തനിക്ക് ഇനി മോചനം സാധ്യമാകില്ലെന്ന് മനസിലായെന്നും അതിനാല്‍ ദയാവധം അനുവദിക്കണമെന്നുമാണ് പയസ് കത്തില്‍ ആവശ്യപ്പെടുന്നത്. ബുധനാഴ്ചയാണ് ഇദ്ദേഹം കത്ത് അയില്‍ അധികൃതര്‍ക്കു Read More …

സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് യുനൈറ്റഡ് നഴ്‌സ് അസോസിയേഷന്‍

തൃശൂര്‍: നഴ്‌സിങ് സമരം അവസാനിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റെന്ന് യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ. നഴ്‌സിങ് സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപൂര്‍ണമായി എല്ലാ ആശുപത്രികളിലും നീതി ലഭിക്കും വരെ സംസ്ഥാന വ്യാപകമായി പ്രക്ഷോപം തുടരുമെന്നും ജാസ്മിന്‍ ഷാ അറിയിച്ചു. Read More …