നരേന്ദ്രമോദി അഭിനവ ഹിറ്റ്‌ലറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നരേന്ദ്രമോദി അഭിനവ ഹിറ്റ്‌ലറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുമതത്തെ സംരക്ഷിക്കാനിറങ്ങുന്നവര്‍ പുരാണങ്ങള്‍ വായിക്കണം. മാംസഹാരത്തെയും മൃഗബലിയെയും കുറിച്ചുളള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ധാരാളമുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കൈയേറ്റം: പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ചുമത്തിയത് നിസാര കുറ്റങ്ങള്‍. ഹിന്ദുസേന പ്രവര്‍ത്തകര്‍ യെച്ചൂരിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ ഹിന്ദുസേന പ്രവര്‍ത്തകരല്ലെന്നും അനുഭാവികള്‍ മാത്രമാണെന്നും ചാര്‍ജ് ഷീറ്റിലുണ്ട്. നിസാരകുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതിനാല്‍ ഇവര്‍ക്ക് ഇന്ന് തന്നെ ജാമ്യം ലഭിച്ചേക്കുമെന്നാണ് Read More …

സഭാ സമ്മേളനം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം

തിരുവനന്തപുരം: കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് വേണ്ടി സര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും സംയുക്തമായി നിയമസഭയെ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ.രാജഗോപാല്‍ ആരോപിച്ചു. നിയമസഭ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുവദിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കശാപ്പ് നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ Read More …

കശാപ്പ് നിയന്ത്രണം: കേരളത്തിനു ബാധകമല്ലാത്ത വിഷയം

തിരുവനന്തപുരം:  കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിനെ കുറിച്ച് സംശയവുമായി കെ എം മാണി. ഇത്തരം ഒരു ചര്‍ച്ച ആവശ്യമാണോ എന്നും അദ്ദേഹം സഭ ആരംഭിച്ചയുടന്‍ ആരാഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കൂടാതെ ഇത് ഹൈ കോടതിയുടെ പരിഗണനയില്‍ Read More …

അസ്ഹറുദ്ദീനും ജിഷ്ണുവും അനന്തുവും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

കോഴിക്കോട്: അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മലയാളി യുവതാരങ്ങള്‍ക്ക് കൂടുതലവസരം ലഭിച്ചേക്കും. ജിഷ്ണു ബാലകൃഷ്ണന്‍, അനന്തുമുരളി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് ഇത്തവണ ടീമിലേക്കവസരം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനുപുറമെ, സന്തോഷ് ട്രോഫിയിലും കേരള പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം നടത്തിയ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മറ്റ് ക്ലബ്ബുകളേക്കാള്‍ വളരെ Read More …

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍. കാളപിതാവിനും ഗോമാതാവിനുമായി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് വി.എസ്. കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി നടപ്പാക്കുന്നത് വര്‍ഗ്ഗീയ അജണ്ടയാണെന്നും വിപണിയില്‍ വര്‍ഗ്ഗീയത കലര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വി.എസ് സഭയില്‍ പറഞ്ഞു. ഈ പോക്കു പോയാല്‍ ബി.ജെ.പിയുടെ കാര്യം പോക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇതൊന്നും അറിയുന്നില്ലെങ്കില്‍ ഇടയ്ക്ക് Read More …

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം കുട്ടിയുടെ കൈവിരലുകള്‍ അറുത്തുമാറ്റി

മിഡ്‌നാപ്പുര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിക്ക് ക്രൂരമര്‍ദ്ദനം. മുസ്ലീം കുട്ടിയെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും നാല് വിരലുകള്‍ അറുത്തെടുക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരിലാണ് സംഭവം. പീപ്പിള്‍ബെറ പഞ്ചായത്തിലെ ഗ്രാമപ്രദേശത്തുള്ള ബാലനെതിരെയാണ് ഈ ക്രൂരത. എസ്‌കെ റഫീക് എന്നയാളുടെ 11 വയസ്സുള്ള മകന്‍ എസ്‌കെ ഇസ്മായിലിനു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിനു ശേഷം കുട്ടിയെ കാണാതായി. ജൂണ്‍ Read More …

ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്‌ലാമല്ല; മയക്കുമരുന്നാണ്: മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ സഹോദരി

പാരീസ്:  ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്‌ലാമല്ലെന്നും, പിന്നില്‍ മയക്കുമരുന്നാണെന്നും ലോറന്‍ ബൂത്ത്. മുന്‍ ബ്രീട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യ ചെറി ബ്ലയറുടെ അര്‍ധസഹോദരിയാണ് ലോറന്‍ ബൂത്ത്. 49 കാരിയായ അവര്‍ ആദ്യ വിവാഹബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന് 2010 ലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. പീഡനങ്ങള്‍ക്കിരയാകുകയും പിന്നീട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മയക്കുമരുന്നിനടിമയാകുകയും ചെയ്യുന്ന യുവതലമുറയാണ് Read More …