കടുത്ത രക്തസമ്മര്‍ദ്ദവും ശ്വാസമുട്ടലും, വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത രക്തസമ്മര്‍ദവും ശ്വാസമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലെ ഐസിയുവിലാണ്.   ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി തന്നെ റൂമിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഷീണിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോ. ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള Read More …

മലപ്പുറത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്തയാള്‍ കൊലക്കേസിലും പ്രതി

മലപ്പുറം: പൂക്കോട്ടുംപാടം  വില്ല്വത്ത്  ശിവക്ഷേത്രത്തില്‍ അതിക്രമിച്ച്  കടന്ന്  വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി   കിളിമാനൂര്‍   പുല്ലയി  തെങ്ങുവിള വീട്ടില്‍   എസ്.എസ്. മോഹന്‍കുമാറിന്റെ അറസ്റ്റ്  പൊലീസ്  രേഖപ്പെടുത്തി.  ശനിയാഴ്ച  ചോദ്യം ചെയ്തപ്പോള്‍   കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി എന്നാണ് ഇയാള്‍ പേര് പറഞ്ഞിരുന്നത്.  ഇയാളുടെ  ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ട്  ആളുകള്‍ ബന്ധപ്പെട്ടപ്പോഴാണ്   യഥാര്‍ത്ഥവിലാസവും പേരും Read More …

സൈന്യത്തിനെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് കോടിയേരി

രാജ്യം കാക്കുന്ന സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം (അഫ്‌സ്പ) നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്. താന്‍ ഇതാണ് പറഞ്ഞതെന്ന് പ്രസംഗം കേട്ടവര്‍ക്ക് മനസിലാകും. ചില മാദ്ധ്യമങ്ങള്‍ അത് ശരിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ടെന്നും കോടിയേരി മാദ്ധ്യമ Read More …

ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ : കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാന്‍ മന്ത്രി കെ. രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും. കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ Read More …

പ്രവാസി വ്യവസായികള്‍ കേരളത്തിന്റെ മുഖഛായ മാറ്റി: ഉമ്മന്‍ ചാണ്ടി

ജിദ്ദ:  പ്രവാസി വ്യവസായികള്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടിയും ക്ഷേമത്തിന് വേണ്ടിയും അഹോരാത്രം പരിശ്രമിച്ചുട്ടുണ്ടെന്നും അതിന്റെ മാറ്റങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്നതെന്നും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. ഓ ഐ സി സി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ജിദ്ദയിലെ മലയാളി വ്യവസായികളുമായി സംഘടിപ്പിച്ച മീറ്റ് വിത്ത് ലീഡര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി Read More …

എല്‍ഡിഎഫ് സര്‍ക്കാരിന് സത്രീസുരക്ഷ ഉറപ്പാക്കാനാവുന്നില്ല പൂനം മഹാജന്‍

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ഭാരതീയ ജനതാ യുവ മോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്‍. കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ നിരക്ക് ദേശീയ ശരാശരിയിലും അധികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞ ദിവസം പൂനം കേരളത്തിലെത്തിയിരുന്നു. ലക്ഷത്തില്‍ 63 Read More …

സി.പി.ഐയുടേത് മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍

തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം സി.പി.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ജനറല്‍സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മുമായി ഞങ്ങള്‍ തര്‍ക്കത്തിലല്ല. ഞങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടലാണുണ്ടാവുന്നത്. സ്വതന്ത്ര രാഷ്ട്രീയകക്ഷി എന്ന നിലയില്‍ സ്വാഭാവികമായും വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് അഭിപ്രായങ്ങളുണ്ടാകും. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത്തരമൊരു Read More …

കശാപ് നിരോധനം കലാപമുണ്ടാക്കാന്‍: ജി സുധാകരന്‍

കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. അങ്ങനെസംഭവിച്ചാല്‍ ജനാധിപത്യരീതിയില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കലാപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ ജനാധിപത്യ വിപ്ലവത്തിലൂടെ സര്‍ക്കാറിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.   കേന്ദ്രസര്‍ക്കാര്‍ കാളക്കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണെന്ന് Read More …