കായിക പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കും

തിരുവനന്തപുരം: കേരളത്തിലെ കായിക പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ കായികമന്ത്രി എ.സി മൊയ്തീന് കത്തയച്ചു. കേരളത്തിന്റെ പദ്ധതികളായ ഒപാറേഷന്‍ ഒളിന്പ്യ, കായികക്ഷമത മിഷന്‍, മൂന്നാറിലെ എച്ച്.എ.ടി.സി, സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി, ഖേലോ ഇന്ത്യ തുടങ്ങിയ വിവിധ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് പണം അനുവദിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.   ഈ പദ്ധതികള്‍ക്ക് പണം അനുവദിക്കണമെന്ന് Read More …

സൗദിയില്‍ നിശ്ചിത ഉത്പന്നനികുതി ജൂണ്‍ 10 മുതല്‍

സൗദിഅറേബ്യയില്‍ നിശ്ചിത ഉത്പന്നങ്ങള്‍ക്ക് നികുതി (സെലക്ടീവ് ടാക്‌സ്) ജൂണ്‍ പത്തുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ വര്‍ഷം 500 മുതല്‍ 700 കോടി റിയാല്‍ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതോടെ സിഗററ്റ്, എനര്‍ജി ഡ്രിങ്ക് എന്നിവയുടെ വില ഇരട്ടിയായി വര്‍ധിക്കും. ശീതളപാനീയങ്ങളുടെ വിലയില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. സിഗററ്റിനും Read More …

ജുഡീഷ്യല്‍ അന്വേഷണ തീരുമാനം സ്വാഗതാര്‍ഹം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖക്കരാറിലെ അഴിമതിയെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി കരാര്‍ പൊളിച്ചെഴുതുകയായിരുന്നു. ആ ഘട്ടത്തില്‍ത്തന്നെ പ്രതിപക്ഷം ഇക്കാര്യം നിയമസഭയിലും പുറത്തും ശക്തമായി ഉന്നയിച്ചതാണ്.   പക്ഷേ, ഉണ്ട ചോറിന് കൂറ് കാണിക്കുന്നതില്‍ നിന്ന് യു.ഡി.എഫിനെ പിന്തിരിപ്പിക്കാനായില്ല. കരാറിനെക്കുറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ Read More …

ദേവസ്വം മന്ത്രി പരസ്യമായി ഗോമാംസം ഭക്ഷിച്ചത് വിശ്വാസികളെ വേദനിപ്പിച്ചു

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസ സമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. Read More …

എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ മുസ്‌ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നാരോപിച്ചു വിവാഹം റദ്ദു ചെയ്തതില്‍ പ്രതിഷേധിച്ച് സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹമാണ് കോടതി അസാധുവാക്കിയത്.

ക്രമസമാധന രംഗത്ത് കേരളം പൂര്‍ണവിജയം മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രമസമാധാന രംഗത്ത് കേരളം മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തിലാണ്? മുഖ്യമന്ത്രിയുടെ പരാമര്‍ശം.സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പി.ക്കാര്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാണിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി. എം.പി. പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍.എസ്.എസ്., ബി.ജെ.പി., Read More …

പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്നും സെന്‍കുമാര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ‘ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല ഞാന്‍. ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കുന്ന ആളുമല്ല. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെന്ന് അറിയില്ല. ഇതേക്കുറിച്ച് തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ല. കിട്ടിയാല്‍ അതിന്റെതായ നിലയില്‍ നേരിടും’സെന്‍കുമാര്‍ പറഞ്ഞു. പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് Read More …

ആറ് ദിവസത്തെ വിദേശയാത്ര പ്രധാനമന്ത്രി ഇന്ന് പുറപ്പെടും

ന്യൂഡല്‍ഹി : ആറ് ദിവസത്തെ വിദേശയാത്ര പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പുറപ്പെടും. ജര്‍മനി, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി ഇത്തവണ സന്ദര്‍ശിക്കുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാമ്പത്തിക സഹകരണം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യം വെച്ചാണ് മോദി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. മേയ് 30 ന് ജര്‍മനിയിലെത്തുന്ന മോദി പ്രസിഡന്റ് വാള്‍ട്ടര്‍ സ്റ്റെയിന്‍ മെയര്‍, ചാന്‍സിലര്‍ Read More …