ആരേയും തമ്മില്‍ അടിപ്പിക്കില്ല

തിരുവനന്തപുരം: ഉദ്യാേഗസ്ഥരെ തമ്മില്‍ അടിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. എല്ലാവരേയും ഒരു കുടുംബം പോലെ കൊണ്ടുപോവാനായിരിക്കും ശ്രമിക്കുകയെന്നും അവര്‍ പറഞ്ഞു. എസ്.എം.വിജയാനന്ദ് വിരമിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നളിനി നെറ്റോ. അഡിഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി ആവുന്‌പോള്‍ പ്രവര്‍ത്തനശൈലി Read More …

ഫോണ്‍ വിളി വിവാദം; നിഷ്പക്ഷ അന്വേഷണം

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മികച്ച ടീമിനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളതെന്നും ഡിജിപി പറഞ്ഞു. അതേസമയം വിജിലന്‍സ് ഡയറക്ടറുടെ താല്‍കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്നും അവധി കഴിഞ്ഞ് ജേക്കബ് തോമസ് എത്തുമ്‌ബോള്‍ ചുമതല കൈമാറുമെന്നും ഡിജിപി പറഞ്ഞു.

റേഷന്‍ കാര്‍ഡിന പകരം സ്മാര്‍ട്ട് കാര്‍ഡ്

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുകള്‍ക്കു പകരം സ്മാര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കി. കാര്‍ഡുകളുടെ വിതരണോത്ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉദ്ഘാടനം ചെയ്തു. മെയ് മാസത്തോടെ സംസ്ഥാനത്ത് മുഴുവന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാകുമെന്നും, ജനങ്ങള്‍ക്ക് ഇനി റേഷന്‍ കാര്‍ഡുകള്‍ക്കു പകരം സാധനങ്ങള്‍ വാങ്ങുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത്  1.89 കോടി സ്മാര്‍ട്ട് Read More …

മദ്യശാലകള്‍: വീണ്ടും നിയമോപദേശം തേടി

തിരുവനന്തപുരം: പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ക്കെതിരെയുള്ള സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. മദ്യശാലകള്‍ മാറ്റുന്നതിന് മൂന്നു മാസം സമയം നീട്ടിക്കിട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയ സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ മദ്യവില്പന ശാലകളുടെയും പ്രവര്‍ത്തനം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച നിര്‍ത്തിയിരുന്നു.

മൂന്നാറില്‍ ജെല്ലിക്കെട്ട് മോഡല്‍ സമരം

അടിമാലി: മാധ്യമങ്ങള്‍ മൂന്നാര്‍ ജനതയെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സമരത്തിന് ആഹ്വാനം. കടയടച്ചുള്ള സമരത്തിനാണ് മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. സമരത്തിന്റെ ഭാഗമായി നാളെ വൈകീട്ട് മൂന്നിന് പ്രതിഷേധ കൂട്ടായ്മ വിളിച്ചു ചേര്‍ക്കും. ജെല്ലിക്കെട്ട് സമരത്തിന്റെ മാതൃകയില്‍ പ്രതിഷേധിക്കണമെന്നും നോട്ടീസില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്. രാജേന്ദ്രന്‍ അടക്കമുള്ളവരുടെ കൈവശമുള്ളത് Read More …

ത്യശ്ശൂരില്‍ ജ്വല്ലറിയില്‍ മോഷണം

തൃശൂര്‍: ജില്ലയിലെ ജൂവലറിയില്‍ വന്‍ കവര്‍ച്ച. തളിക്കുളത്തെ അമൂല്യ ജുവലറിയിലാണ് ഇന്ന് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ആറ് കിലോ സ്വര്‍ണവും രണ്ടു കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. ജുവലറിയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അതിസുരക്ഷയുള്ള അലമാര കുത്തിത്തുറന്നാണ് അതിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കവര്‍ന്നത്. ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും Read More …

ദുബായില്‍ കെട്ടിടത്തില്‍ തീപിടിത്തം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയും സുരക്ഷാജീവനക്കാരും സംഭവ സ്ഥലത്തെത്തി തീയണച്ചു.

യുവസമൂഹം ഊര്‍ജ്ജത്തിന്റെ കലവറ

ന്യൂഡല്‍ഹി: യുവസമൂഹം അസാധാരണമായ ഊര്‍ജ്ജത്തിന്റെ കലവറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.രാജ്യത്തിന് ഗുണം ചെയ്യുന്ന ഫലങ്ങള്‍ നല്‍കുവാന്‍ ഈ സമൂഹത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാക്കത്തോണിനെ അഭിസംബോധന ചെയ്ത് രാജ്യത്തെ വിവിധയിടങ്ങളിലുളള വിദ്യാര്‍ഥികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിന്റെ 26ഓളം വിവധ ഭാഗങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരും ഒന്നിച്ചു Read More …