നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയ നാലു പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രദീപ്, സലിം, മാര്‍ട്ടിന്‍, മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍വിട്ടത്. മൂന്നാം തിയതി വരെയാണ് പൊലീസ് കസ്റ്റഡി കാലാവധി. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസമാണ് കോടതി അംഗീകരിച്ചത്. സുനി കേസില്‍ കുടുക്കിയതാണെന്ന് പ്രതികള്‍ Read More …

മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ആക്രമിക്കുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാംജാസ് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. രാംജാസ് കോളജിലുണ്ടായ സംഭവം ഒറ്റപ്പെട്ട ആക്രമണമല്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംഘപരിവാര്‍ നിലപാടുകളോട് Read More …

സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി സത്യം മറച്ച് വെച്ച് സംസാരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയില്‍ ആരോപിച്ചു.   കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ എം എല്‍ എമാര്‍ സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസില്‍ സത്യസന്ധമായ Read More …

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്ത ഒരേഒരാള്‍ മുഖ്യമന്ത്രി

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കാത്ത ഒരേഒരാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ജിഷ്ണുവിന്റെ വസതിയില്‍ മൂന്നാം തവണയും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വിമര്‍ശിച്ചത്.   ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വടകരയില്‍ നടത്തുന്ന ഏകദിന സത്യാഗ്രഹം സുധീരന്‍ Read More …

നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി.എസ്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിക്ക് പിന്തുണ അറിയിച്ച് വി.എസ് അച്യുതാനന്ദന്‍. നടി നടത്തുന്ന എല്ലാ വിധ നിയമപോരാട്ടത്തിനും പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വിഎസ് അറിയിച്ചു. സംഭവം പുറത്തു പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും വിഎസ് പറഞ്ഞു. നടിയെയും കുടുംബത്തെയും ഫോണില്‍ വിളിച്ചാണ് വിഎസ് പിന്തുണ പ്രഖ്യാപിച്ചത്.

ബജറ്റ് കിഫ്ബിയെ ആശ്രയിച്ചായിരിക്കും; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നികുതിവരുമാനം നോട്ടുപിന്‍വലിക്കല്‍ മൂലം കുറഞ്ഞതിനാല്‍ വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ കിഫ്ബിയെ കൂടുതല്‍ ആശ്രയിച്ചായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും. ഇതിനായി കിഫ്ബിയെ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. 12000 കോടിരൂപയുടെ മാന്ദ്യവിരുദ്ധപാക്കേജായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 4400 കോടിരൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ Read More …

28 നു ശേഷം പ്രത്യക്ഷ സമരത്തിന് ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് പാമ്ബാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ മാതാപിതാക്കള്‍. മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണം. അറസ്റ്റു നീളുന്നതില്‍ ഗൂഡാലോചനയുണ്ട്. 28 നു ശേഷം സെക്രട്ടറിയേറ്റിനുമുന്നില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. നടിയുടെ കേസില്‍ പ്രതികളെ വേഗം അറസ്റ്റുചെയ്തു. ജിഷ്ണുവിന്റെ കാര്യത്തില്‍ അവഗണന Read More …

പത്തനംതിട്ട പുഷ്പമേളയ്ക്ക് തിരക്കേറുന്നു

പത്തനംതിട്ട: ഇതുവരെ കാണാ ത്ത പൂക്കള്‍, ഇതുവരെ അറിയാ ത്ത സുഗന്ധം. കുംഭചൂടിലും പത്തനംതിട്ട നഗരത്തിന് ഇത് പൂക്കാലമാണ്. നഗരസഭ സ്‌റ്റേഡി യത്തില്‍ ആരംഭിച്ച പുഷ്പമേളയ്ക്ക് തിരക്കേറുന്നു. അപൂര്‍വ യിനം പുഷ്പങ്ങളുടെയും ചെടിക ളുടെയും കലവറയാണ് സന്ദര്‍ശ കരെ കാത്തിരിക്കുന്നത്. വിവിധ വര്‍ണത്തിലുള്ള അമ്പതിലധികം വ്യത്യസ്ത റോസകളാണ് പുഷ്പ മേളയിലെ പ്രധാനതാരം. സംസ്ഥാ നത്ത് കൃഷി Read More …